പ്രൊബേഷൻ കാലയളവിൽ ജോലി ചെയ്യാൻ വിസമ്മതിച്ചാൽ തൊഴിലാളികളെ തിരിച്ചയക്കും

സൌദി അറേബ്യയിൽ വീട്ട് ജോലിക്കാർ പ്രോബേഷൻ കാലയളവിൽ ജോലി ചെയ്യാൻ വിസമ്മതിച്ചാൽ, അത്തരം തൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കും. അവരെ നാടുകടത്താനുള്ള ഉത്തരവാദിത്തം റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കാണെന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് (എംഎച്ച്ആർഎസ്‌ഡി) കീഴിലുള്ള മുസാനദ് പ്ലാറ്റ്‌ഫോം വ്യകതമാക്കി.

90 ദിവസമാണ് ഗാർഹിക തൊഴിലാളികളുടെ പ്രൊബേഷൻ കാലയളവ്. ഈ കാലയളവിൽ തൊഴിലാളി നിർബന്ധമായും ജോലി ചെയ്തിരിക്കണം. ഇതിന് വിസമ്മധിക്കുന്ന പക്ഷം തിരിച്ചയാക്കാൻ തൊഴിലുടമക്ക് അവകാശമുണ്ട്.

പ്രൊബേഷൻ കാലയളവിൽ, റിക്രൂട്ട്‌മെന്റ് ഓഫീസുകളും കമ്പനികളും തൊഴിലാളിയെ നാടുകടത്താനും റിക്രൂട്ട്‌മെന്റ് ചെലവ് തിരികെ നൽകാനും ബാധ്യസ്ഥരാണെന്ന് മുസാനിദ് വ്യക്തമാക്കി. തൊഴിലാളി ജോലിയിൽ ചെലവഴിച്ച കാലയളവിന് തുല്യമായ തുക ഇതിൽ കുറച്ച്, ബാക്കി വരുന്ന തുകയാണ് തിരികെ നൽകേണ്ടത്. അതായത് മൊത്തം റിക്രൂട്ട്മെന്റ് ചെലവ് ÷ തൊഴിലാളിയുടെ തൊഴിൽ കരാറിന്റെ കാലാവധി മാസങ്ങൾ) x തൊഴിലാളിയുടെ തൊഴിൽ കരാറിന്റെ ശേഷിക്കുന്ന കാലയളവ് മാസങ്ങൾ എന്ന സമവാക്യം ഉപയോഗിച്ചാണ് ഇത് തിട്ടപ്പെടുത്തേണ്ടത്. 

റിക്രൂട്ട്‌മെന്റ് ഓഫീസുകൾ തൊഴിലാളിയെ നാടുകടത്താൻ വിസമ്മതിച്ചാൽ, അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതുവരെ അഭ്യർത്ഥിച്ച പരാതിയുടെ തുടർനടപടികൾക്കായി വ്യക്തികൾ മുസാനെദ് പ്ലാറ്റ്ഫോം മുഖേന പരാതി സമർപ്പിക്കണം. 

ട്രയൽ കാലയളവിൽ, ഗുണഭോക്താക്കൾക്ക് ഗാർഹിക തൊഴിലാളികളുടെ തർക്ക പരിഹാര സമിതികൾ മുഖേനയോ അല്ലെങ്കിൽ ലൈസൻസിയിൽ നിന്നുള്ള രേഖകൾ മുഖേനയോ തൊഴിലാളിയുടെ ജോലി വിസമ്മതം തെളിയിക്കാൻ കഴിയും, തുടർന്ന് മുസാനെദ് പ്ലാറ്റ്‌ഫോം വഴി പരാതി സമർപ്പിക്കാം.

90 ദിവസത്തെ കാലയളവ് അവസാനിച്ചതിന് ശേഷം, കരാറിന്റെ നിബന്ധനകളിൽ സൂചിപ്പിച്ചിരിക്കുന്നതനുസരിച്ച്, തൊഴിലാളിയുടെ ഉത്തരവാദിത്തം തൊഴിലുടമയായിരിക്കുമെന്ന് മുസാനെദ് ഓർമിപ്പിച്ചു. 

സൗദി അറേബ്യയിൽ എത്തി 90 ദിവസത്തിനകം തൊഴിലാളികൾ ഫൈനൽ എക്സിറ്റ് ആകുന്ന സാഹചര്യത്തിൽ ഗുണഭോക്താക്കൾക്ക് സർക്കാർ ഫീസില്ലാതെ ബദൽ വിസ നൽകാമെന്നും പ്ലാറ്റ്ഫോം വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!