ഒരു ദിവസത്തെ മുഴുവൻ കളികളുടെയും ഫലങ്ങൾ കൃത്യമായി പ്രവചിച്ച് പ്രവാസി മലയാളി

ലോകകപ്പിൽ ശനിയാഴ്ച നടന്ന  മുഴുവൻ മത്സരങ്ങളുടേയും ഫലങ്ങൾ കൃത്യമായി പ്രവചിച്ച് മലയാളി യുവാവ് ശ്രദ്ധേയനായി. ജിദ്ദ പാന്തേഴ്സ് ഭാരവാഹിയായ ഇംതാദ് ആണ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ നേരത്തെ തന്നെ നാലു കളികളുടേയും ഫലങ്ങൾ പ്രവചിച്ചത്.

ഓസ്ട്രേലിയ- ടുണീഷ്യ , സൗദി അറേബ്യ- പോളണ്ട് , ഫ്രാൻസ്– ഡെൻമാർക്ക്, അർജന്റീന– മെക്സിക്കോ മത്സര ഫലങ്ങൾ ആണ് ഗോളുകളുടെ എണ്ണമടക്കം കൃത്യമായി പ്രവചിച്ചത്. ഇംതാദിന്റെ പ്രവചനം സമൂഹ മാധ്യമങ്ങളിൽ  ചർച്ചയായി.

 

 

കടുത്ത ബ്രസീൽ ആരാധകനായ ഇതാദ് പക്ഷേ അർജന്റീനയുടെ വിജയവും പ്രവചിച്ചു. ജിദ്ദ ബലദിയ സട്രീറ്റിൽ  അക്കൗണ്ടന്റ് ആയ മുഹമ്മദ് ഇംതാദ് മലപ്പുറം അറവങ്കര സ്വദേശി ആണ്. നല്ല ഫുട്ബോൾ കളിക്കാരനും ജിദ്ദ പാന്തേഴ്സ് ഫുട്ബോൾ ടീമംഗവുമാണ്.  ഇംതാദിനെ  ജിദ്ദ  പാന്തേഴ്സ് അഭിനന്ദിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!