ജിദ്ദയിലെ മഴക്കെടുതിയിൽ നഷ്ടപരിഹാരം നൽകന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കും; ഓൺലൈൻ സേവനം ആരംഭിച്ചു

സൗദിയിലെ ജിദ്ദയിൽ കഴിഞ്ഞ വ്യാഴാഴ്‌ചയുണ്ടായ മഴക്കെടുതിയിൽ നാശനഷ്ടങ്ങളുണ്ടായവർക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കും. അതിനായി ഒരു വെബ് സൈറ്റ് ആരംഭിച്ചതായി  ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.

https://my.998.gov.sa/damagereport/ എന്ന വെബ്‌സൈറ്റ് വഴി ഡയറക്ടറേറ്റിന്റെ ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ആവശ്യമായ രേഖകൾ സമർപ്പിക്കുകയും വെബ്‌സൈറ്റ് വഴി അപ്‌ലോഡ് ചെയ്യുകയും ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി.

വിവിധ സർക്കാർ ഏജൻസികൾ ഉൾപ്പെടുന്ന ഡാമേജ് ഇൻവെൻ്ററി കമ്മറ്റി നാശനഷ്ടങ്ങൾ വിലയിരുത്തി തുടങ്ങിയിട്ടുണ്ട്. ആവശ്യമായ രേഖകൾ സമർപ്പിച്ചതിന് ശേഷമാണ് നാശനഷ്ട വിലയിരുത്തൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഓണ്ലൈനായി രേഖകൾ സമർപ്പിക്കുന്നതോടെ വിവിധ സർക്കാർ ഓഫീസുകളിൽ രേഖകളുമായി നേരിട്ട് സന്ദർശിക്കേണ്ട സാഹചര്യം ഇല്ലാതാകും. ഇത് ദുരന്തബാധിതരടുെ നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാകും.

2009 ലെ പ്രളയത്തിൽ നഷ്ടപരിഹാരം നൽകിയ അതേ രീതിയിലാണ് ഇത്തവണയും നഷ്ടപരിഹാരം നൽകുമെന്ന് ജിദ്ദ നഗരസഭ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ഫുൾ കവർ ഇൻഷൂറൻസുള്ള വാഹനങ്ങൾക്ക് ഇൻഷൂറൻസ് കമ്പനികളാണ് നഷ്ടപരിഹാരം അനുവദിക്കുക. എന്നാൽ തേഡ് പാർട്ടി ഇൻഷൂറൻസുള്ള വാഹനങ്ങൾക്ക് പ്രത്യേക കമ്മറ്റി നഷ്ടപരിഹാരത്തുക നിശ്ചയിക്കുമെന്ന് നിയമ വിദഗ്ധർ വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!