സൗദിയിൽ ജിദ്ദയുൾപ്പെടെ മിക്ക പ്രദേശങ്ങളിലും നാളെ വൈകുന്നേരം മുതൽ ബുധനാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത.

സൌദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും തിങ്കളാഴ്ച വൈകുന്നേരം മുതൽ അടുത്ത ബുധൻ വരെ ശക്തമായ ഇടിമിന്നലോട് കൂടിയ മഴ പെയ്യുൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

അൽ-വജ്, ദാബ, ഹഖ്ൽ, നിയോം, ശർമ്മ, ഉംലുജ്, തൈമ എന്നിവയുൾപ്പെടെ തബൂക്ക് മേഖലയുടെ ചില ഭാഗങ്ങളും വടക്കൻ അതിർത്തി പ്രദേശങ്ങളും, അൽ-ജൗഫ് മേഖലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും മദീന മേഖലയിലും മഴക്ക് സാധ്യതയുണ്ട്. 

കൂടാതെ ഹായിൽ മേഖല, മക്ക, ജിദ്ദ ഗവർണറേറ്റ്, റാബിഗ്, തായിഫ്, അൽ ജുമും, അൽ-കാമിൽ, ഖുലൈസ്, അൽ-ലെയ്ത് എന്നിവിടങ്ങളിലു മഴ പ്രതീക്ഷിക്കുന്നുണ്ട്. അൽ-ഖസിം മേഖല, കിഴക്കൻ മേഖല, ഹഫർ അൽ-ബാത്തിൻ, മക്കയുടെ തെക്കൻ പ്രദേശങ്ങളായ അൽ-ഖുൻഫുദ, അൽ-അർദിയാത്ത്, അസിർ, ജസാൻ, അൽ-ബഹ എന്നിവയുടെ കിഴക്കൻ ഉയരങ്ങളിൽ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലിനുള്ള അവസരം ഇപ്പോഴും രൂപപ്പെട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

കൂടാതെ റിയാദ് മേഖലയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളായ അഫീഫ്, അൽ-ദവാദ്മി, അൽ-മജ്മ, അൽ-സുൽഫി, അൽ-ഘട്ട് എന്നിവിടങ്ങളിലും മഴക്ക് സാധ്യതുണ്ട്.

താഴ്‌വരകളിൽ നിന്നും തോടുകളിൽ നിന്നും അരുവികളിൽ നിന്നും അകന്നു നിൽക്കാനും കാലാവസ്ഥാ പ്രവചനങ്ങളും മുന്നറിയിപ്പുകളും കൃത്യമായി പാലിക്കാനും സിവിൽ ഡിഫൻസിന്റെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കാനും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര എല്ലാവരോടും അഭ്യർത്ഥിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!