സൗദിയിൽ ബിനാമി എന്ന് സംശയിക്കപ്പെടുന്ന മൂന്നര ലക്ഷത്തോളം സ്ഥാപനങ്ങൾ കണ്ടെത്തി

സൌദിയിൽ ബിനാമി ബിസിനസ് നടത്തുന്നുവെന്ന് സംശയം തോന്നിയ മൂന്നര ലക്ഷം സ്ഥാപനങ്ങളോട് 2021 ൽ പദവി ശരിയാക്കാൻ വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടതായി മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. സൗദി അതോറിറ്റി ഫോര്‍ ഡാറ്റാ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിൻ്റെ ഇൻഡക്സ് അനുസരിച്ചാണ് നടപടി. ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാൻ അനുവദിച്ചിരുന്ന സമയത്തിനകം പദവി ശരിയാക്കാത്ത മൂന്നര ലക്ഷത്തോളം സ്ഥാപനങ്ങൾക്കാണ് മന്ത്രാലയം നോട്ടീസ് നൽകിയിരുന്നത്.

 

പബ്ലിക് പ്രോസിക്യൂഷന്‍, സെന്‍ട്രല്‍ ബാങ്ക്, രാജ്യസുരക്ഷാ വിഭാഗത്തിലെ സാമ്പത്തിക നിരീക്ഷണ സമിതി എന്നിവയുമായി സഹകരിച്ചായിരുന്നു ബിനാസി ബിസിനസ് സംശയിക്കപ്പെടുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയത്.  150 ലധികം മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ബിനാമി സ്ഥാപനങ്ങളെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

ബിനാമിയെന്ന് സംശയം തോന്നിയ 6,300 ഓളം വാണിജ്യ സ്ഥാപനങ്ങളെ പ്രത്യേകം നിരീക്ഷിക്കുകയും തുടർ നടപടികൾക്കായി അവയെ കണ്‍ട്രോള്‍ ടീമിന് കൈമാറുകയുമായിരുന്നു. സ്ഥാപനം പ്രവർത്തിക്കുന്ന പ്രവിശ്യയും മേഖലയും വലുപ്പവും പരിഗണിച്ച് 14 ലക്ഷത്തോളം സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വിശകലനം ചെയ്തു.

ബിനാമി കേസുകളില്‍ പിടിക്കപ്പെടുന്ന സ്ഥാപനങ്ങളുടെ മൊഴി രേഖപ്പെടുത്തല്‍, അന്വേഷണം, വിചാരണയ

ക്കമുള്ള കാര്യങ്ങളില്‍ നീതിന്യായ മന്ത്രാലയം, പബ്ലിക് പ്രോസിക്യൂഷന്‍ എന്നിവയുമായി സഹകരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും മന്ത്രാലയം അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!