സൗദിയിൽ കാറുകൾ കൂട്ടിയിടിച്ച് തീ പിടിച്ചു; 9 പേർ മരിച്ചു, 2 പേർക്ക് പരിക്ക്‌

സൌദിയിലെ വാദി ദവാസിറിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി റെഡ് ക്രസന്റ് അറിയിച്ചു. ഇന്നലെ (വെള്ളിയാഴ്‌ച), അൽ-റെയിൻ റോഡിൽ ഹിജ്‌റതുന്നമീസിന് സമീപമാണ് അപകടമുണ്ടായത്.

നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന കാറുകൾ  കൂട്ടിയിടിച്ചതായി റിയാദ് മേഖലയിലെ റെഡ് ക്രസന്റ് ടീമുകൾക്ക് വിവരം ലഭിച്ചു. അപകടം പറ്റിയ ഉടൻ തന്നെ 9 പേരുടെയും മരണം സ്ഥിരീകരിച്ചിരുന്നു. രണ്ട് പേർക്ക് പരിക്കേറ്റെങ്കിലും, പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് വാഹനത്തിന് തീപിടിച്ചതാണ് മരണ സംഖ്യ ഉയരാൻ കാരണമായതെന്നാണ് സൂചന. അപകടത്തിൽ ഇരു വാഹനങ്ങളും പൂർണമായും കത്തി നശിച്ചു. അപകടത്തിൽപ്പെട്ടവർ ഏത് രാജ്യക്കാരാണെന്ന് ഇപ്പോൾ വ്യക്തമല്ല.

പരിക്കേറ്റവർക്ക് ആംബുലൻസ് സേവനങ്ങൾ നൽകി, ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നതിന് കേസുകൾ വാദി അൽ-ദവാസിർ ജനറൽ ആശുപത്രിയിലേക്കും റാനിയ ജനറൽ ആശുപത്രിയിലേക്കും മാറ്റിയാതും റെഡ് ക്രസൻ്റ് അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Share
error: Content is protected !!