താമസസ്ഥലത്ത് അനധികൃത ഗർഭച്ഛിദ്രകേന്ദ്രം നടത്തി; രണ്ട് പ്രവാസി വനിതകൾ അറസ്റ്റിൽ
സൌദിയിൽ അനധികൃതമായി ഗർഭച്ഛിദ്രം നടത്തിയ രണ്ട് വിദേശി വനിതകളെ അറസ്റ്റ് ചെയ്തു. സുരക്ഷാ അധികൃതരുമായി സഹകരിച്ചാണ് അറസ്റ്റെന്ന് റിയാദിലെ ആരോഗ്യ കാര്യ ഡയറക്ടറേറ്റ് ജനറൽ ഇന്ന് അറിയിച്ചു. രാജ്യത്തേക്ക് അനധികൃതമായി കുടിയേറിയ രണ്ട് പ്രവാസി വനിതകളാണ് അറസ്റ്റിലായത്.
ഗർഭച്ഛിദ്രം നടത്തുന്നതിനാവശ്യമായ ചുരുങ്ങിയ ആരോഗ്യ മെഡിക്കൽ സൌകര്യങ്ങൾപോലും പാലിക്കാത്ത സംവിധാനത്തിലായിരുന്നു ഗർഭച്ഛിദ്രം നടത്തിയതെന്ന് ഡയറക്ടറേറ്റ് പറഞ്ഞു. റിയാദിന്റെ തെക്ക് ഭാഗത്ത് ഇതിനായി എടുത്ത ഒരു താമസ കേന്ദ്രത്തിൽ വെച്ചാണ് ഇത് ചെയ്തിരുന്നത്.
ഹെൽത്ത് പ്രൊഫഷൻസ് പ്രാക്ടീസ് നിയമത്തിലെ ആർട്ടിക്കിൾ 28 ലംഘിച്ചതിന് പിടികൂടിയ രണ്ടുപേരെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി അവർ വിശദീകരിച്ചു. പ്രതികൾക്ക് ആറ് 6 മാസം വരെ തടവും, 100,000 റിയാൽ വരെ പിഴയും, അല്ലെങ്കിൽ ഇതിലേതെങ്കിലും ഒന്നോ ശിക്ഷ ലഭിക്കും.
കാലഹരണപ്പെട്ട മെഡിക്കൽ സാമഗ്രികൾ, ഗർഭച്ഛിദ്രത്തിന് സഹായിക്കുന്ന മെഡിക്കൽ സാമഗ്രികൾ, അജ്ഞാത ഉത്ഭവം എന്നിവ ഇവിടെ നിന്നും പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പും സമാനമായ രീതിയിൽ മറ്റൊരു അനധികൃത ഗർഭച്ഛിദ്ര കേന്ദ്രം അധകൃതർ പിടികൂടിയിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക