സൗദി അറേബ്യയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

സൗദി അറേബ്യയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. അല്‍ ബാഹ പ്രവിശ്യയിലെ അല്‍ ഖുറയിലായിരുന്നു അപകടം. കാറില്‍ യാത്ര ചെയ്‍തിരുന്നവരാണ് മരിച്ചതെന്ന് സൗദി റെഡ് ക്രസന്റ് അറിയിച്ചു.

പുലര്‍ച്ചെ 12.55നാണ് അപകടം സംബന്ധിച്ച് സൗദി റെഡ് ക്രസന്റിന്റെ അല്‍ ബാഹയിലെ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചത്.

കൂട്ടിയിടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു. റെഡ് ക്രസന്റിന്റെ രണ്ട് ആംബുലന്‍സ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും കാറിലുണ്ടായിരുന്ന രണ്ട് പേരും മരണപ്പെട്ടിരുന്നു. അപകടത്തിൽപ്പെട്ടവർ ഏത് രാജ്യക്കാരാണെന്ന കാര്യം ഇപ്പോൾ വ്യക്തമല്ല.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!