ഇന്ത്യയിലേക്ക് വരുന്നവർ എയർ സുവിധയിൽ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ പിൻവലിച്ചു

ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർ എയർസുവിധയിൽ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥ പിൻവലിച്ചു. കോവിഡ് വ്യാപനം കുറഞ്ഞ് വരുന്നതിനാലും വാക്സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

ഇനി മുതൽ കോവിഡിന് മുമ്പുണ്ടായിരുന്നത് പോലെ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരാൻ ടിക്കറ്റെടുത്താൽ മാതം മതി. എയർ സുവിധയുൾപ്പെടെയുള്ള എല്ലാ കോവിഡ് നടപടിക്രമങ്ങളും ഇന്ത്യ പിൻവലിച്ചു.

കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചുവെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന സംവിധാനമാണ് എയർ സുവിധ രജിസ്ട്രേഷൻ. എയർ സുവിധയിൽ രജിസ്റ്റർ ചെയ്ത ശേഷം പ്രിൻ്റ് ഔട്ട് എടുത്ത് കാണിക്കുന്നവർക്ക് മാത്രമായിരുന്നു ഇത് വരെ ബോഡിംഗ് പാസ് അനുവദിച്ചിരുന്നത്. എന്നാൽ ഇന്ന് അർധരാത്രി മുതൽ ഈ വ്യവസ്ഥ ഇല്ലാതാകും.

ഇന്ത്യയിലേക്ക് വരുന്ന വിമാന യാത്രക്കാർ മാസ്ക് ധരിക്കൽ നിർബന്ധമാണെന്ന വ്യവസ്ഥ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. അതിന് പിറകെയാണ് എയർ സുവിധ രജിസ്ട്രേഷനും ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇതോടെ കോവിഡ് പശ്ചാതലത്തിൽ ഏർപ്പെടുത്തിയിരുന്ന മിക്ക നിയന്ത്രണങ്ങളും പിൻവലിച്ചതായി വിദഗ്ധർ അഭിപ്രായപ്പെട്ടു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!