ഖത്തർ ലോകകപ്പിനെ വരവേറ്റ് ജിദ്ദയിലെ മലയാളി സമൂഹം; ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച വേൾഡ് കപ്പ് ഫിയസ്റ്റ മലയാളികളുടെ സംഗമ വേദിയായി

ജിദ്ദ: ഖത്തറിന്റെ മണ്ണിൽ ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിയുമ്പോൾ ജിദ്ദ മലയാളി സമൂഹം വൻ ജന പങ്കാളിത്തത്തോടെ കലയും കായികവും സമന്വയിപ്പിച്ച് ലോക കപ്പിനെ ആഹ്ലാദപൂർവ്വം വരവേറ്റു.

ജിദ്ദയിൽ ജിദ്ദ കേരള ലാണ് മലയാളി കൂട്ടായ്മളുടെ സംഗമ വരവേൽപ്പിന് വേദിയായത്.

ലോകകപ്പിനെ സ്വീകരിക്കുന്നതിന്റെ ഭാഗമായി വർണ്ണാഭമായ ഘോഷയാത്ര, സെവൻസ് സോക്കർ, ഷൂട്ടൗട്ട്, അർജന്റീന ബ്രസീൽ വെട്രൻസ്, ചിൽഡ്രൻസ് ഫുട്ബോൾ, ഒപ്പന, കോൽക്കളി, ഓട്ടംതുള്ളൽ, ദഫ് മുട്ട്, ഫ്ലാഷ് മോബ്‌ തുടങ്ങിയ പരിപാടികൾ ജിദ്ദ റിയൽ കേരള സ്റ്റേഡിയത്തിലേക്ക് കുടുബവുമായി ഒഴുകി എത്തിയ കലാ കായിക ആസ്വാദകരെ ആകർഷിച്ചു.

 

 

 

തൃശൂർ സൗഹൃദ വേദി, ഇശൽ കലാവേദി, ടീം തരിവള, മോഡൽ സ്‌കൂൾ മക്ക, മലബാർ അടുക്കള, തിരുവന്തപുരം സ്വദേശി സംഗമം, വിവിധ ലോക ടീം ഫാൻസുകൾ എന്നിവർ ഘോഷയാത്രയിൽ അണിനിരന്നു

തുറായ റോയൽ എഫ് സി, ഗ്ലോബ് എഫ് സി, ഇത്തിഹാദ് എഫ് സി, കെ എൽ ടെൻ ജിദ്ദ എഫ് സി, ജസാ സ്പോർട്സ് അക്കാഡമി എന്നീ ടീമുകൾ മാറ്റുരച്ച സെവൻസ് സോക്കറിന്റെ വാശിയേറിയ ഫൈനൽ മത്സത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഇത്തിഹാദ് എഫ് സിയെ പരാജയപ്പെടുത്തി കെ എൽ ടെൻ ജിദ്ദ എഫ് സി ചാമ്പിയന്മാരായി. വിജയികൾക്ക് വേൾഡ് കപ്പ് മാതൃകയിലുള്ള ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു.

 

 

 

തിരുവനന്തപുരം ടൈറ്റാനിയം, ഇശൽ കലാവേദി എഫ്.സി, ജിദ്ദ പാന്തേഴ്സ് എഫ്.സി, കണ്ണൂർ ഷൂട്ടേർസ്,
വയനാട് ഡിസ്ട്രിക് എഫ് സി, ജിദ്ദ നാഷണൽ എഫ്‌.സി എന്നീ ടീമുകൾ പങ്കെടുത്ത ഷൂട്ട് ഔട്ടിൽ വി .പി സത്യൻ മെമ്മോറിയൽ ട്രോഫി കണ്ണൂർ ഷൂട്ടേർസ് സ്വന്തമാക്കി.

സ്പോർട്ടിങ് യുണൈറ്റഡ് ജിദ്ദ അക്കാഡമിയിൽ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പെൺകുട്ടികൾ ഫ്രണ്ട്ഷിപ്പ് കപ്പ് സ്വന്തമാക്കി.

ജിദ്ദ കേരള പൗരാവലി മലയാളത്തിൽ നിർമിച്ച ഖത്തർ ലോക കപ്പ് 2022 വിന്റെ സൗദി സമയത്തിലുള്ള ഫിക്സ്ചർ പ്രകാശനം ‘വേൾഡ് കപ്പ് ഫിയസ്റ്റ’ യിൽ വെച്ച് നിർവ്വഹിച്ചു.

അലി മുഹമ്മദലി, മിർ ഗസാഫിർ അലി സക്കി, സലിം മമ്പാട്, കെ ടി എ മുനീർ, നിസാം മമ്പാട്, പി എം മായികുട്ടി, ജാഫറലി പാലക്കോട്, സാദിക്കലി തുവൂർ, ഗഫൂർ കൊണ്ടോട്ടി, സുൽഫീക്കർ ഒതായി, അബ്ദുൽ കബീർ കട്ങ്ങല്ലൂർ (അക്കോയ വാട്ടർ), മുജീബ് പൂക്കോട്ടൂർ, ഇസ്‌ഹാഖ്‌ പൂണ്ടോളി, ശ്രീജിത്, സജി, ചെമ്പൻ മൊയ്‌ദീൻ, ബാവ ഇടികുളങ്ങര, ബഷീർ തിരൂർ, സൈഫു വാഴയിൽ, റാഫി കാലിക്കറ്റ്, മിർസാ ഷരീഫ്, ലത്തീഫ് കാസർകോട്, സകീർ ഹുസൈൻ എടവണ്ണ, ഹകീം പാറക്കൽ, കുഞ്ഞി മുഹമ്മദ് കൊടശ്ശേരി, മൻസൂർ ഫറോഖ്, നിസാം പാപ്പെറ്റ, അൻവർ വല്ലാഞ്ചിറ, സോഫിയ സുനിൽ, ഷമീന ടീച്ചർ, കുബ്ര ലത്തീഫ്, ബഷീർ പരുത്തികുന്നൻ, ഷാനവാസ്, സഹീർ മാഞ്ഞാലി, അബു കട്ടുപ്പാറ, അലി തേക്കിൻചോട്, നദവി തിരുവനന്തപ്പുരം, ഷബീർ അലി ലാവ, അബ്ദുൽ മജീദ് മക്ക, സുബൈർ ആലുവ, ഇസ്മായീൽ കല്ലായി, അൻസിഫ് അബൂബക്കർ, പ്രവീൺ പത്മൻ, കെ എൻ എ ലത്തീഫ്, ഷരീഫ് കെ സി, അഷ്‌ഫർ നരിപ്പറ്റ, നൗഷാദ് പാലക്കൽ, ഹനീഫ മക്കരപറബ്, അബ്ദുൽ ഫത്താഹ് താനൂർ, സൈദലവി നരിക്കുന്നൻ, നാസർ കോഴിത്തൊടി, അനീർ വയനാട്, മുജീബ് വയനാട്, സുബൈർ വയനാട്, ഗഫൂർ വയനാട്, ഷമീർ വയനാട്, ഫാസിൽ പട്ടാമ്പി, സഗീർ തലശ്ശേരി, സുലൈമാൻ താമരശ്ശേരി, മുജീബ് കുണ്ടൂർ, എ ടി ഹൈദർ മമ്പാട്, അഷ്‌റഫ് കരൂപ്പടന്ന, സുൽഫീക്കർ മാപ്പിളവീട്ടിൽ എന്നിവർ വിവിധ പരിപാടികളുടെ ഭാഗമായി.

വേൾഡ് കപ്പ് ഫിയസ്റ്റയോട് അനുബന്ധിച്ച് വിതരണം നടത്തിയ സമ്മാന കൂപ്പണിലെ വിജയികൾക്ക് മൂന്ന് ടെലിവിഷനുകൾ പരിപാടിയിൽ വെച്ച് വിതരണം ചെയ്തു.

അബ്ദുൽ മജീദ് നഹ, സുൽഫി മ അസീസ് പട്ടാമ്പി, ഉണ്ണി തെക്കേടത്ത്, നിസാർ മടവൂർ, അഹമ്മദ് ഷാനി, ഷഫീഖ് കൊണ്ടോട്ടി, സലിം പൊറ്റയിൽ, സി എം അഹമ്മദ് ആക്കോട് , സലിം നാണി, ഖാസിം കുറ്റ്യാടി, വേണു അന്തിക്കാട്, റഷീദ് മണ്ണിപ്പിലാക്കൽ, ബാബു കല്ലട, ലത്തീഫ് പൂനൂർ, ആദം, ഹാരിസ് ബാബു, ഹകീം അരിബ്ര, റാഫി ബീമാപള്ളി, ഹിഫ്‌സു റഹ്മാൻ, ഷരീഫ് അറക്കൽ, മൻസൂർ വയനാട്, കബീർ കൊണ്ടോട്ടി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!