ഇഖാമ നഷ്ടപ്പെട്ടാൽ അബ്ഷർ വഴി സ്വന്തമായി പുതിയതിന് അപേക്ഷിക്കാം
സൌദിയിൽ താമസരേഖ (ഇഖാമ) നഷ്ടപ്പെട്ടാൽ പുതിയ ഇഖാമ അല്ലെങ്കിൽ തിരിച്ചറിയൽ രേഖ നേടാൻ വ്യക്തികൾക്ക് അബ്ഷർ ആപ്ലിക്കേഷൻ വഴി അപേക്ഷിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
അബ്‌ഷർ മുഖേന നഷ്ടപ്പെട്ട ഐഡന്റിറ്റി (ഇഖാമ) നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്‌താൽ, അവരവരുടെ അഡ്രസ്സിലേക്ക് തപാലിൽ പുതിയ ഇഖാമ ലഭിക്കും. അതിനായി ജവാസാത്ത് ഓഫീസിലേക്കോ മറ്റോ പോകേണ്ടതില്ല. ഓരോരുത്തരും രജിസ്റ്റർ ചെയ്തിട്ടുള്ള നാഷണൽ ആഡ്രസിലേക്കാണ് ഇഖാമ തപാലിൽ അയക്കുക.
“Absher” പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച്, “എന്റെ സേവനങ്ങൾ” എന്ന ടാബിൽ നിന്ന് “സേവനങ്ങൾ” തിരഞ്ഞെടുക്കണം. തുടർന്ന് “സിവിൽ സ്റ്റാറ്റസ്” എന്നത് തിരഞ്ഞെടുത്ത്, ദേശീയ ഐഡന്റിറ്റി സേവനങ്ങൾ തിരഞ്ഞെടുത്താൽ നഷ്ടപ്പെട്ട ഐഡന്റിറ്റി (ഇഖാമക്ക്) പകരമായി പുതിയതിന് അഭ്യർത്ഥിക്കാം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക