പറന്നുയരുന്നതിനിടെ ഫയർ എഞ്ചിനുമായി കൂട്ടിയിടിച്ച് വിമാനത്തിന് തീപിടിച്ചു; 2 പേർ മരിച്ചു, 81 പേർക്ക് പരിക്ക്‌ – വീഡിയോ

പറന്നുയരുന്നതിനിടെ വിമാനം ഫയർ എഞ്ചിനുമായി കൂട്ടിയിടിച്ച് രണ്ട് പേർ കൊല്ലപ്പെടുകയും 81 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചിലിയൻ വിമാനമായ ലതം എയർലൈൻസ് ആണ് അപകടത്തിൽപ്പെട്ടത്. അഗ്നി ശമനസേനാംഗങ്ങളായ രണ്ട് പേരാണ് കൊല്ലപ്പെട്ടവർ. യാത്രക്കാരായ 81 പേർക്കാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച പെറുവിലെ ലിമയിലുള്ള വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിടെയാണ് അപകടമുണ്ടായത്. വിമാനം ടേക്ക് ഓഫിന് ശ്രമിക്കുന്നതിനിടെ ഫയർ എൻജിൻ റൺവേയിൽ പ്രവേശിച്ചതാണ് അപകടത്തിന് കാരണം. എന്നാൽ, എങ്ങനെയാണ് ഫയർ എഞ്ചിൻ ഈ സമയത്ത് റൺവെയിൽ പ്രവേശിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പെറുവിയൻ പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കി.  തങ്ങളുടെ എല്ലാ സജ്ജീകരണങ്ങളും അപകടത്തിൽ പരിക്കേറ്റവരെ പരിചരിക്കുന്നതിനായി വിനിയോഗിക്കുന്നുണ്ടന്നും, അന്വേഷണത്തെ പിന്തുണയ്ക്കാൻ അധികാരികളുമായി സഹകരിക്കുന്നുണ്ടെന്നും വിമാനകമ്പനി അറിയിച്ചു.

റൺവേയിൽ വിമാനം ഫയർ എഞ്ചിനുമായി കൂട്ടിയിടിക്കുന്നതും പെട്ടെന്ന് തീ പിടിക്കുന്നതും നിർത്തുന്നതിന് മുമ്പ് പുക ഉയരുന്നതുമായുള്ള വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ലതം എയർലൈനിന് ഒരു മാസത്തിനുള്ളിൽ രണ്ടാമത്തെ അപകടമാണിത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് ശക്തമായ കൊടുങ്കാറ്റിൽ ഒരു വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതിന് ശേഷം അത് അടിയന്തിര ലാൻഡിംഗ് നടത്തിയിരുന്നു.

അപകടത്തിൽ അഗ്നിശമന സേനാംഗങ്ങളുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും, കുടുംബങ്ങളെ അനുശോചനം അറിയിച്ചും പെറു പ്രസിഡന്റ് പെഡ്രോ കാസ്റ്റില്ലോ ട്വീറ്റ്‌ ചെയ്തു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെക്കും അദ്ദേഹം പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം

 

 

 

Share
error: Content is protected !!