ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി സംപ്രേക്ഷണം ചെയ്യും-ബിഎൻ സ്‌പോർട്‌സ്
2022 ഖത്തർ ലോകകപ്പിലെ 22 മത്സരങ്ങൾ ഓപ്പണ് ചാനലുകൾ വഴി സൗജന്യമായി സംപ്രേക്ഷണം ചെയ്യുമെന്ന് ബിഎൻ സ്‌പോർട്‌സ് ചാനൽ നെറ്റ്‌വർക്ക് പ്രഖ്യാപിച്ചു.
ഈ നവംബർ 20 ന് നടക്കുന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 ന്റെ ഉദ്ഘാടന ചടങ്ങോടെ സൗജന്യ സംപ്രേക്ഷണം ആരംഭിക്കുമെന്ന് ബിഎൻ സ്‌പോർട്‌സ് ചാനൽ നെറ്റ്‌വർക്ക് ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
നവംബർ 20 ന് ഞായറാഴ്ചയാണ് ഖത്തർ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഡിസംബർ 18 വരെ ലോക ഫുട്ബോൾ മാമാങ്കം തുടരും.
ഞായറാഴ്ച വൈകുന്നേരം സൌദി സമയം അഞ്ചിന് ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. തുടർന്ന് രണ്ട് മണിക്കൂറിന് ശേഷം ഖത്തർ – ഇക്വഡോർ ടീമുകൾ തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് തുടക്കമാകും. ഇതുൾപ്പെടെ ആദ്യ ഗ്രൂപ്പ് മത്സരങ്ങൾ സൗജന്യമായി സംപ്രേക്ഷണം ചെയ്യുമെന്ന് ബിഎൻ സ്‌പോർട്‌സ് ചാനൽ നെറ്റ്‌വർക്ക് അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക