ഇന്തോനേഷ്യയിൽ തീപിടുത്തത്തിൽ തകർന്ന ഇസ്ലാമിക് സെൻ്റർ മസ്ജിദ് സൗദി അറേബ്യ പുനരുദ്ധരിക്കുമെന്ന് കിരീടാവകാശി – വീഡിയോ

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ ഇസ്ലാമിക് സെന്റർ പുനരുദ്ധാരണം സൌദി അറേബ്യ നിർവഹിക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം തീപിടിത്തം ഉണ്ടായതിനെത്തുടർന്നാണ് ഇസ്ലാമിക് സെൻ്റർ തകർന്നത്.

കഴിഞ്ഞ ഒക്ടോബർ 19 നാണ് പള്ളിയുടെ താഴികക്കുടത്തിൽ തീ പടർന്നത്. താഴികക്കുടത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്ന തൊഴിലാളികളിൽ നിന്നും അബദ്ധത്തിൽ തീ പടരുകയായിരുന്നു. ഉടൻ തന്നെ എല്ലാവരും രക്ഷപ്പെട്ടതിനാൽ ആളപായമൊന്നും ഉണ്ടായില്ല. എന്നാൽ തീപിടുത്തത്തിൽ താഴികക്കുടം പൂർണമായും തകർന്ന് വീണു. താഴികക്കുടത്തിൽ മേൽക്കൂര സ്ഥാപിക്കുന്ന തൊഴിലാളികൾ വാട്ടർപ്രൂഫിംഗ് അസ്ഫാൽറ്റ് ഉരുക്കുന്നതിനായി ചൂടാക്കുന്ന ഉപകരണം ഉപയോഗിക്കുന്നതിനിടെയാണ് തീ പടർന്നത്. 

താഴികക്കുടത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് തീ പടർന്നതെങ്കിലും ശക്തമായ കാറ്റിൽ താഴികക്കുടത്തിലുടനീളം തീ വേഗത്തിൽ പടരാൻ കാരണമായി.

 

 

2001-ൽ ജക്കാർത്ത ഗവർണറായ സുതിയോസോയാണ് ഈ കേന്ദ്രം നിർമ്മിച്ചത്. ഇന്തോനേഷ്യയിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും ഇസ്‌ലാമിന്റെ നാഗരികതയുടെ കേന്ദ്ര നോഡുകളിലൊന്നായി ഈ കേന്ദ്രത്തെ മാറ്റുന്നതിനായാണ് കേന്ദ്രം നിർമ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

109,400 ചതുരശ്ര മീറ്ററാണ് ഇസ്ലാമിക് സെന്ററിന്റെ വിസ്തീർണ്ണം , കൂടാതെ 20,000 വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുന്ന 2200 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു പള്ളിയും, ഗവേഷണ പഠന കേന്ദ്രത്തിനും കോൺഫറൻസ് ഹാളിനും പുറമെ മറ്റു നിരവധി സൗകര്യങ്ങളും ഇതിലുണ്ട്. 

 

 

 

2001 ലാണ് സെൻ്ററിൻ്റെ നിർമ്മാണം ആരംഭിച്ചത്. 2003 ൽ ഇത് പൂർണ്ണമായും തുറന്നു. ഇത് ഇസ്ലാമിക പഠനത്തിനുള്ള ഒരു കേന്ദ്രമായി കണക്കാക്കപ്പെടുന്നു, കൂടാതെ വിദ്യാഭ്യാസ വാണിജ്യ സൗകര്യങ്ങളും ഈ കേന്ദ്രത്തിലുണ്ട്. 

3 കെട്ടിടങ്ങൾ, 5600 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണ്ണമുള്ള ഒരു ബിസിനസ് സെന്റർ, 5800 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണ്ണമുള്ള ഒരു കോൺഫറൻസ് ഹാൾ, ഗസ്റ്റ് ഹൗസ് ഹോട്ടൽ, എന്നിവ ഉൾപ്പെടുന്ന 112,000 ചതുരശ്ര മീറ്റർ വിസ്തീണ്ണത്തിലുള്ള ഒരു ഗസ്റ്റ് ഹൗസും കേന്ദ്രത്തിൽ ഉൾപ്പെടുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!