ഗാർഹിക തൊഴിലാളികൾക്ക് തൊഴിൽ കരാർ നിർബന്ധമാക്കി; തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ
സൗദി അറേബ്യയില്‍ തൊഴിൽ നിയമങ്ങളിൽ നടത്തികൊണ്ടിരിക്കുന്ന പരിഷാകരങ്ങളുടെ ഭാഗമായി ഗാര്‍ഹിക തൊഴിലാളികളും തൊഴില്‍ കരാര്‍ നിർബന്ധമാക്കി. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ കരാർ ഓണ്ലൈനായി രേഖപ്പെടുത്തണമെന്ന് നേരത്തെ തീരുമാനമുണ്ടായിരുന്നുവെങ്കിലും, അന്ന് ഗാർഹിക തൊഴിലാളികൾക്ക് ഇത് ബാധകമായിരുന്നില്ല.
പിന്നീട് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സൗദി അറേബ്യയിലേക്ക് പുതിയ വിസയിലെത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തൊഴിൽ കരാർ രേഖപ്പെടുത്തി തുടങ്ങി. ഇതിൻ്റെ തുടർച്ചായായാണ് ഇപ്പോൾ എല്ലാ ഗാർഹിക തൊഴിലാളികൾക്കും കരാർ നിർബന്ധമാക്കിയത്.
ഹൗസ് ഡ്രൈവർമാർ, വീട്ടു ജോലിക്കാർ അടക്കമുള്ള ഗാർഹിക തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായാണ് കരാർ നിർബന്ധമാക്കിയത്. എല്ലാ ഗാര്‍ഹിക തൊഴിലാളികളും മുനാസിദ് പ്ലാറ്റ്ഫോം വഴി തൊഴില്‍ കരാര്‍ രേഖപ്പെടുത്തണമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു. തങ്ങളുടെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കാലാവധിയുള്ള തൊഴില്‍ കരാര്‍ ഉണ്ടോയെന്ന് മുസാനിദ് വഴി പരിശോധിക്കണമെന്നും ഇല്ലെങ്കില്‍ കരാര്‍ രേഖപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം തൊഴിലുടമകളോടും ആവശ്യപ്പെട്ടു.
തൊഴില്‍ കാലാവധി, ശമ്പളം, ജോലി സംബന്ധമായ വിശദാംശങ്ങൾ, അവധി, വിമാനടിക്കറ്റ് തുടങ്ങിയ എല്ലാ കാര്യങ്ങളും ഉൾപ്പെടുന്നതായിരിക്കണം കരാർ. തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും റിക്രൂട്ട്‌മെന്റ് മേഖല സുതാര്യമാക്കുന്നതിനും തൊഴില്‍ കരാര്‍ മുഖ്യപങ്ക് വഹിക്കുമെന്നും മന്ത്രാലയം പറഞ്ഞു.
ഗാർഹിക തൊഴിലാളികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ:
ഹൌസ് ഡ്രൈവർ വിസയിലുൾപ്പെടെ ഗാർഹിക വിസയിലെത്തി മറ്റു ജോലികൾ ചെയ്യുന്ന നിരവധി പേരുണ്ട് സൌദിയിൽ. പുതിയ തൊഴിൽ കരാർ നിർബന്ധമാക്കിയ സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
1. നിലവിലെ സ്പോണ്സറുമായി ബന്ധപ്പെട്ട് തൊഴിൽ കരാർ തയ്യാറാക്കുവാൻ ആവശ്യപ്പെടുക.
2. തൊഴിൽ കരാർ അംഗീകരിക്കുന്നതിന് മുമ്പ് പൂർണമായും വായിച്ച് മനസ്സിലാക്കുക.
3. സ്വന്തമായി വായിച്ച് മനസിലാക്കാൻ കഴിയാത്ത സാഹചര്യത്തിൽ മറ്റുള്ളവരുടെ സഹായം തേടാം.
4. തൊഴിൽ കരാറിലെ കരാർ കാലാവധിയും, കരാർ പുതുക്കുന്നതും സംബന്ധിച്ച കാര്യങ്ങൾ കൃത്യമായി വായിച്ച് ഉറപ്പ് വരുത്തുക.
5. സ്പോണ്സർക്ക് കീഴിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികൾ, കരാറിൽ രേഖപ്പെടുത്തിയിരിക്കുന്ന ശമ്പളം, ആഴ്ചയിലുള്ള അവധി, ജോലി ഉത്തരവാദിത്തങ്ങൾ, ജോലി സമയം, കരാർ കാലാവധി, കരാർ പുതുക്കുന്ന രീതി, വാർഷിക അവധി, യാത്ര ടിക്കറ്റ് തുടങ്ങിയ എല്ലാ പ്രധാന കാര്യങ്ങളും വായിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രം അംഗീകരിക്കുക.
6. ഓർക്കുക..എപ്പോഴെങ്കിലും തൊഴിലുടമയുമായി തൊഴിൽ തർക്കമുണ്ടായാൽ, തീർപ്പ് കൽപ്പിക്കുന്നത് ഈ കരാറിലെ വ്യവസ്ഥകൾക്കനുസരിച്ച് മാത്രമായിരിക്കും. അതിനാൽ പൂർണമായും വായിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ കരാർ അംഗീകരിക്കാൻ പാടുള്ളൂ.
7. കരാറിൽ തൊഴിലാളിക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളുണ്ടെങ്കിൽ അത് തിരുത്തുവാൻ തൊഴിലുടമയോട് ആവശ്യപ്പെടാവുന്നതാണ്.
8. രണ്ടു വർഷം കഴിഞ്ഞ് വീട്ടുജോലിക്കാരന് ശമ്പളത്തോടുകൂടിയ ഒരു മാസത്തെ അവധിക്ക് അർഹതയുണ്ട്.
9. ഇരുപത്തി ഒന്ന് വയസ്സിന് താഴെയുള്ള ഒരു വീട്ടുജോലിക്കാരനെ ജോലിക്ക് നിർത്താൻ പാടില്ല.
10. ഗാർഹിക തൊഴിലാളിക്ക് സർവീസ് ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ട്. സർവീസ് ആനുകൂല്യം ലഭിക്കാൻ തൊഴിലാളി തുടർച്ചയായ നാലു വർഷം ജോലി ചെയ്തിരിക്കണം. ഒരു മാസത്തെ വേതനമാണ് സർവീസ് ആനുകൂല്യമായി നൽകേണ്ടത്.
11. ഗാർഹിക തൊഴിലാളിയുടെ പാസ്പോർട്ട് സൂക്ഷിക്കുന്നതിന് സ്‌പോൺസർക്ക് അനുവദനീയമല്ല.
12. തൊഴിലാളി ഒളിച്ചോടിയാലോ ജോലിക്ക് ഹാജരാകാതിരുന്നാലോ തൊഴിലുടമക്ക് പരാതിപ്പെടാം. കരാർ ലംഘിച്ചുള്ള നടപടികളിൽ തൊഴിലാളിക്കും പരാതിപ്പെടാം.
13. തൊഴിലാളി ഉടമസ്ഥനോടും വീട്ടുകാരോടും വിശ്വസ്തതയോടെയും സത്യസന്ധതയോടെയും പെരുമാറുകയും രഹസ്യങ്ങൾ സൂക്ഷിക്കുകയും ഉപദ്രവം ഉണ്ടാക്കാതിരിക്കുകയും ചെയ്യണം. മതത്തെ ബഹുമാനിക്കുകയും സൗദി നിയമ സംവിധാനങ്ങളെ അനുസരിക്കുകയും ചെയ്യണം.
14. തൊഴിൽ കരാറിൽ പറയുന്ന വ്യവസ്ഥകൾ ലംഘിച്ചാൽ ഇരു കൂട്ടർക്കും പരാതിപ്പെടാൻ അർഹതയുണ്ടാകും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
———————————————————————————————————————————————
സൗദി ഫാമിലി വിസിറ്റ് വിസ പുതുക്കാൻ പോകുന്നവർക്ക് കമ്പനി ടാക്സിയിൽ സുരക്ഷിത യാത്ര.
കുറഞ്ഞ ചെലവിൽ ദമ്മാം, അൽ ഖോബാറിൽ നിന്ന് ബഹ്‌റൈനിൽ കൊണ്ടുപോയി ബഹ്റൈൻ വിസ ഉൾപ്പെടെ പുതുക്കി സൗദിയിലേക്ക് തിരിച്ചെത്തിക്കും.
ബഹ്റൈൻ യാത്രക്കാർക്ക് മറ്റു സേവനങ്ങളും ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക്
0502869786
http://wa.me/+966502869786
പെയ്മെൻ്റ് യാത്ര കഴിഞ്ഞതിനു ശേഷം.