സ്വദേശികളിലെ തൊഴിലില്ലായ്മ 20 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി; ഈ വർഷം പുതിയതായി 12 സൗദിവൽക്കരണ പദ്ധതികൾ കൂടി നടപ്പിലാക്കും-മന്ത്രി
സൗദിയിൽ സ്വദേശികളിലെ തൊഴിലില്ലായ്മ നിരക്കിൽ വൻ കുറവ് വന്നതായി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹമ്മദ് അൽ റാജ്ഹി പറഞ്ഞു. സ്വദേശികളിലെ തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായാണ് കുറഞ്ഞത്. ഇത് കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ചരിത്രപരമായ നിരക്കാണ്. തൊഴിലില്ലായ്മ നിരക്ക് 7 ശതമാനത്തിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി സ്ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം 2.2 ദശലക്ഷമായി ഉയർന്നതായും മന്ത്രി വ്യക്തമാക്കി. റിയാദിൽ നടക്കുന്ന ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
2021-ൽ പ്രഖ്യാപിച്ച സ്പെഷ്യലൈസ്ഡ് പ്രൊഫഷനുകൾ സൗദിവൽക്കരിക്കുന്ന 32 പദ്ധതികൾ നടപ്പിലാക്കി തുടങ്ങിയതായും, ഈ വർഷം പുതിയതായി 12 സൗദിവൽക്കരണ പദ്ധതികൾ കൂടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണ നിയമങ്ങൾ പാലിക്കൽ നിരക്ക് 98 ശതമാനത്തിലെത്തി. കൂടാതെ വേതന സംരക്ഷണ ചട്ടം പാലിക്കൽ നിരക്ക് 80 ശതമാനത്തിലെത്തിയാതായും മന്ത്രി പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക