കൊണ്ടോട്ടി സെൻ്റർ ജിദ്ദ പാലിയേറ്റീവുമായുള്ള സഹകരണ പ്രഖ്യാപന പത്രം കൈമാറി

ജിദ്ദ: കൊണ്ടോട്ടി സെന്റർ ജിദ്ദ മലപ്പുറം കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന പെയിൻ ആന്റ് പാലിയേറ്റീവുമായുള്ള സഹകരണ പ്രഖ്യാപന പത്രം കൈമാറി. കൊണ്ടോട്ടി പെയിൻ ആന്റ് പാലിയേറ്റീവിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിന്റെ നിർമ്മാണത്തിലും മറ്റു പ്രവർത്തനങ്ങളിലും കൊണ്ടോട്ടി സെന്റർ ട്രസ്റ്റ് പ്രഖ്യാപിച്ച സഹകരണ പത്രമാണ് ഹൃസ്വ സന്ദർശനാർത്ഥം ജിദ്ദയിൽ എത്തിയ കൊണ്ടോട്ടി പെയിൻ ആന്റ് പാലിയേറ്റീവ് വൈസ് ചെയർമാൻ ഇ കെ കാസിംബാവക്ക് കൈമാറിയത്

കഴിഞ്ഞ ദിവസം ജിദ്ദയിൽ സംഘടിപ്പിച്ച യോഗം കൊണ്ടോട്ടി നിയോജക മണ്ഡലം എംഎൽഎ ടി വി ഇബ്രാഹീം ഉൽഘാടനം ചെയ്തു. കൊണ്ടോട്ടി സെന്റർ നാട്ടിലും പ്രവാസ ലോകത്തും ചെയ്യുന്ന ക്രിയാത്മകമായ സേവന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. സ്വന്തം കുടുംബത്തിന്റെ അതിജീവനത്തിനായി മറുനാട്ടിൽ എത്തിയ പ്രവാസി സമൂഹത്തിന്റെ സേവന മനസിന് ഒന്നിനെയും പകരം വെക്കാൻ കഴില്ല. തിരക്കുകൾക്കും പ്രയാസങ്ങൾക്കും നടുവിൽ സ്വന്തം വെക്തിത്വവും മറ്റു കഴിവുകളും പരിപോഷിപ്പിക്കുന്നതിൽ താല്പര്യം കാണിക്കുന്നവരെ അദ്ദേഹം അഭിനന്ദിച്ചു.

പെയിൻ ആന്റ് പാലിയേറ്റീവിന്റെ പ്രവർത്തനങ്ങളെകുറിച്ചും യുവ തലമുറ ഇത്തരം പ്രവർത്തനങ്ങളിൽ താല്പര്യം പ്രകടിപ്പിക്കേണ്ട അവശ്യകതയെ കുറിച്ചും ഇ കെ കാസിംബാവ സദസിൽ വിശദീകരിച്ചു

കൊണ്ടോട്ടി സെന്റർ ജിദ്ദയുടെയും ഒരുമയുടെയും എക്സിക്യൂട്ടീവ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു

കബീർ തുറക്കലിന്റെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയിൽ കൊണ്ടോട്ടി സെന്റർ ജനറൽ സെക്രട്ടറി റഹ്മത്തലി എരഞ്ഞിക്കൽ സ്വാഗതം പറഞ്ഞു പ്രസിഡന്റ് സലിം മധുവായി അധ്യക്ഷനായിരുന്നു. ‘ഒരുമ’ പ്രസിഡന്റ് കബീർ കൊണ്ടോട്ടി സെന്ററിന്റെ കീഴിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ച് ആമുഖ പ്രഭാഷണം നടത്തി ട്രഷറർ ഗഫൂർ ചുണ്ടക്കാടൻ നന്ദി പറഞ്ഞു

ഹസ്സൻ കൊണ്ടോട്ടി, മൊയ്തീൻകോയ കടവണ്ടി, റഫീഖ് മാങ്കായി, അബു പി.സി, കൊട്ടേൽസ് അഷ്റഫ്, റഹീസ് ചേനാങ്ങാടൻ, കബീർ നീറാട്, ഇർഷാദ് കളത്തിങ്ങൽ, നൗഷാദ് ആലങ്ങാടൻ, മായിൻകുട്ടി കുമ്മാളി, റഫീഖ് മധുവായി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!