ദുബൈയില്‍ വ്യവസായമേഖലയിൽ വൻ തീപിടിത്തം-വീഡിയോ
ദുബൈയില്‍ അൽ ഖൂസ് വ്യവസായമേഖലയിൽ വൻ അഗ്നിബാധ. അല്‍ ഖൂസ് വ്യവസായ മേഖല ഏരിയ 1 ലെ റീസൈക്ലിങ് വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.
ദുബൈ പൊലീസും അഗ്നിശമനസേനയും മണിക്കൂറുകളോളം ശ്രമിച്ച ശേഷമാണ് തീ അണച്ചത്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ദുബൈ മീഡിയ ഓഫിസ് ട്വിറ്ററിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.
ഗതാഗതം നിയന്ത്രിക്കുന്നതിനും തീ അണയ്ക്കുന്നതിനുമായി പത്തിലധികം പോലീസും സിവിൽ ഡിഫൻസ് വാഹനങ്ങളും സ്ഥലത്തെത്തി. ഒരു സിവിൽ ഡിഫൻസ് ഹെലികോപ്റ്ററും സംഭവ സ്ഥലത്തെത്തിയിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ബുർജ് ഖലീഫയ്ക്ക് സമീപം 35 നില കെട്ടിടത്തിന് തീപിടിച്ചത്. ദുബൈ ഡൗണ്‍ടൗണിലെ ബൊലേവാഡ് വാക്കിലെ എട്ടാം ടവറിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലുണ്ടായിരുന്ന ആളുകളെ ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചത് വന്‍ ദുരന്തം ഒഴിവാക്കി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണാം..
#Watch: Massive fire breaks out in Dubai’s Al Quoz area#Dubai Civil Defence teams were immediately dispatched and are currently working to put out the #fire that broke out in a recycling #warehouse. No casualties have been reported so far https://t.co/jPh5EZURm4 pic.twitter.com/k6U8DlHiZu
— Khaleej Times (@khaleejtimes) November 14, 2022
#Watch: A fire broke out in the Al Quoz Industrial area 1 on Monday afternoon. Videos shared by #KhaleejTimes staff show thick black smoke billowing out of a facility in the areahttps://t.co/jPh5EZURm4#Dubai #UAE #Fire pic.twitter.com/hbil1t2RnA
— Khaleej Times (@khaleejtimes) November 14, 2022