സന്ദർശന വിസക്കാർക്ക് വാഹനമോടിക്കാൻ അനുവാദം നൽകുന്നതുൾപ്പെടെ, പ്രധാനപ്പെട്ട അഞ്ച് സേവനങ്ങൾ കൂടി അബ്ഷിറിൽ ഉൾപ്പെടുത്തി
സൌദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓൺലൈൻ പോർട്ടലായ അബ്ഷിറിൽ കൂടുതൽ സേവനങ്ങളുൾപ്പെടുത്തി പരിഷ്കരിച്ചതായി മന്ത്രാലയം അറിയിച്ചു.
വാഹനങ്ങളുടെ കേടായതോ നഷ്‌ടപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള റിക്വസ്റ്റ് നൽകാനുള്ള സേവനം അബ്ഷിറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഇത് ട്രാഫിക് വിഭാഗത്തിൻ്റെ വെബ് സൈറ്റ് വഴിയായിരുന്നു ചെയ്തിരുന്നത്.
വ്യതിരിക്തമായതോ ലോഗോ ഉള്ളതോ അല്ലെങ്കിൽ മറ്റ് ഫോർമാറ്റുകളിലുള്ളതോ ആയ നമ്പർ പ്ലേറ്റുകൾ ആവശ്യപ്പെടാൻ ഇനി ട്രാഫിക് വിഭാഗത്തിൻ്റെ ഹെഡ് ക്വാർട്ടേഴ്സ് സന്ദർശിക്കേണ്ടതില്ല. കൂടാതെ മോഷ്ടിക്കപ്പെട്ടത് മൂലമോ, മറ്റു രീതയിൽ നഷ്ടപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളെ കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ഉടമക്ക് അബ്ഷിർ പ്ലാറ്റ് ഫോം വഴി സാധിക്കുന്നതാണ്.
സന്ദർശന വിസയിലെത്തുന്നവർക്ക് വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകുന്നതിനുളള സേവനവും അബ്ഷിറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹന വാടക ഓഫീസുകൾക്കും ഈ സേവനം വഴി സന്ദർശനവിസയിലുള്ളവർക്ക് വാഹനം ഓടിക്കാനുളള അനുമതി നൽകാം.
കൂടാതെ പാറ പൊട്ടിക്കുന്നതിനുള്ള പെർമിറ്റ് നേടുവാനും, എയർ ഗൺ വൃത്തിയാക്കുന്ന പ്രക്രിയ പൂർത്തിയാക്കാൻ ആയുധക്കടകളെ പ്രാപ്തമാക്കുന്ന സേവനവും പുതിയതായി അബ്ഷിറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് രാജകുമാരന്റെ മേൽനോട്ടത്തിലും, നാഷണൽ ഇൻഫർമേഷൻ സെന്റർ പ്രതിനിധീകരിക്കുന്ന സൌദി അതോറിറ്റി ഫോർ ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് “സദായ” യുടെ സഹകരണത്തോടെയുമാണ് അബ്ഷിറിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
————————————————————————————————————————–
സൗദി ഫാമിലി വിസിറ്റ് വിസ പുതുക്കാൻ പോകുന്നവർക്ക് കമ്പനി ടാക്സിയിൽ സുരക്ഷിത യാത്ര.
കുറഞ്ഞ ചെലവിൽ ദമ്മാം, അൽ ഖോബാറിൽ നിന്ന് ബഹ്‌റൈനിൽ കൊണ്ടുപോയി ബഹ്റൈൻ വിസ ഉൾപ്പെടെ പുതുക്കി സൗദിയിലേക്ക് തിരിച്ചെത്തിക്കും.
ബഹ്റൈൻ യാത്രക്കാർക്ക് മറ്റു സേവനങ്ങളും ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക്❗👇
📞0502869786
http://wa.me/+966502869786
പെയ്മെൻ്റ് യാത്ര കഴിഞ്ഞതിനു ശേഷം.