ലോകകപ്പ് കാണാൻ സൗദിയിൽ നിന്ന് ഖത്തറിലേക്ക് സൗജന്യ ബസ് സർവീസ്; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

സൗദിയിൽ നിന്ന് ഖത്തർ ലോകകപ്പ് കാണാൻ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സൗജന്യ ബസ് സര്‍വീസ്. ടിക്കറ്റ് ബുക്കിംഗ് ഓണ്ലൈൻ വഴി ലഭ്യമായി തുടങ്ങി. സാപ്റ്റ്കോ വഴിയാണ് ബസ് യാത്രാ ബുക്കിംഗ് ലഭ്യമായി തുടങ്ങിയത്. എന്നാൽ ബുക്കിംഗ് ആരംഭിച്ചതായുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്ത് വന്നിട്ടില്ല. അതേ സമയം ഇതിനോടകം വെബ് സൈറ്റ് വഴി ബുക്കിംഗ് ലഭിച്ചാതായി നിരവധി പേർ അറിയിച്ചു.

 

ബൂക്കിംഗ് ആഗ്രഹിക്കുന്നവർ https://collection.saptco.com.sa/woldcupserv/ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം താഴെയുള്ള വിശദീകരിച്ചത് പോലെ ലളിതാമായ നടപടിക്രമങ്ങളിലൂടെ ബുക്കിംഗ് പൂർത്തിയാക്കാം.

1. ലിങ്കിൽ ക്ലിക്ക് ചെയ്യുക.
2. പൂർണമായ പേര് (ഇഖാമ/ പാസ്പോർട്ടിൽ രേഖപ്പെടുത്തിയത് പോലെ) നൽകുക.
3. ഇമെയിൽ വിലാസം ടൈപ്പ് ചെയ്യുക.
4. മൊബൈൽ നമ്പർ നൽകുക.
5. യാത്ര ആഗ്രിക്കുന്ന തിയതി തെരഞ്ഞെടുക്കുക.
6. യാത്ര ആരംഭിക്കുന്ന സമയം തെരഞ്ഞെടുക്കുക.
7. തുടർന്ന് I am not a robot എന്നതിൽ അമർത്തുക.

8. Send എന്ന ബട്ടണിൽ അമർത്തുക.

9. ഇതോടെ താങ്കളുടെ ടിക്കറ്റ് ഇമെയിലിൽ അയച്ചിട്ടുണ്ട് എന്ന സന്ദേശം ലഭിക്കും.

10. ഇമെയിലിൽ നിന്ന് ടിക്കറ്റ് പ്രിൻ്റ് എടുത്ത് കൈവശം വെക്കാവുന്നതാണ്.

 

 

 

ഖത്തര്‍ ലോകകപ്പ് വീക്ഷിക്കാന്‍ സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രാലയ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. സൗദി- ഖത്തര്‍ അതിര്‍ത്തിയായ അല്‍ഹസയിലെ സല്‍വ അതിര്‍ത്തി വഴിയാണ് ബസ് സര്‍വീസ് നടത്തുക. ലോകകപ്പ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത് മുതല്‍ എല്ലാ ദിവസവും മുഴുസമയ സര്‍വീസ് നടത്തും.

 

ദിവസം അന്‍പത്തിയഞ്ച് സര്‍വീസുകളാണ് ഇത്തരത്തില്‍ സൗജന്യമായി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രാലയ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. സേവനം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ഗതാഗത മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്താവുന്നതാണെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

 

ഇതിന് പുറമേ രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴി ഖത്തര്‍ യാത്ര നടത്തുന്നവരുടെ എയര്‍പോര്‍ട്ട് യാത്ര എളുപ്പമാക്കുന്നതിന് മൂന്ന് പ്രധാന വിമാനത്താവളങ്ങളിലേക്ക് ബസ് ഷട്ടില്‍ സര്‍വീസ് ഏര്‍പ്പെടുത്തും. റിയാദ്, ദമ്മാം, ജിദ്ദ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസിനായി 142 ബസുകള്‍ സജ്ജമാക്കിയതായും മന്ത്രാലയം അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!