മകന് പിറന്ന കുഞ്ഞിനെ കാണാനെത്തിയ മലയാളി, നാളെ നാട്ടിലേക്ക് മടങ്ങാനിരിക്കെ മരിച്ചു

നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ മലപ്പുറം ചങ്ങരംകുളം ചിയാനൂർ സ്വദേശി ദുബായിൽ മരിച്ചു. വട്ടത്തൂർ വളപ്പിൽ മൊയ്തീൻ (74) ആണ് മരിച്ചത്.

അബുദാബിയിലുള്ള മകൻ നജീബിന് പിറന്ന കുഞ്ഞിനെ കാണാനായി രണ്ട് മാസം മുമ്പാണ് മൊയ്തീനും ഭാര്യ ബീഫാത്തിമയും എത്തിയത്.

നാളെ നാട്ടിലേക്ക് മടങ്ങുന്നതിനു മുൻപ് ബന്ധുക്കളെ കാണാൻ ദുബായിൽ എത്തിയതായിരുന്നു.

മറ്റു മക്കൾ: നിഷിദ, നൗഫൽ (അധ്യാപകൻ പിസിഎൻജിഎച്ച്എസ് സ്കൂൾ മൂക്കുതല), നബീല.

നാട്ടലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിനിടെ കഴിഞ്ഞ ദിവസം സൌദി അറേബ്യയിലും ഒരു മലയാളി മരിച്ചിരുന്നു. കൊല്ലം പള്ളിമുക്ക് കുളങ്ങര പടിഞ്ഞാറ്റത്തിൽ താജുദീന്റെ മകൻ അബുസാലിയാണ് (53) മരിച്ചത്. വടക്കൻ മേഖലയിലെ ഹായിൽ പട്ടണത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.

ഹായിൽ കിങ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അൽമഷാർ എന്ന വാട്ടർ കമ്പനിയിൽ ഡ്രൈവറായിരുന്നു. 25 വർഷമായി പ്രവാസിയാണ്. രണ്ട് വർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്. ഉടനെ നാട്ടിൽ പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനിടെയായിരുന്നു മരണം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!