സൗദി മരുഭൂമിയില്‍ കാണാതായ 12 വയസുകാരനെ 24 മണിക്കൂറിന് ശേഷം കണ്ടെത്തി
സൗദി അറേബ്യയിലെ തബൂക്കില്‍ മരൂഭൂമിയില്‍ കാണാതായ ബാലനെ നീണ്ട തെരച്ചിലിനൊടുവില്‍ 24 മണിക്കൂറിന് ശേഷം കണ്ടെത്തി. ഓട്ടിസം ബാധിതനായ 12 വയസുകാരനെയാണ് കഴിഞ്ഞ ദിവസം മരുഭൂമിയില്‍ കാണാതെയായത്. പൊലീസും ഹൈവേ സുരക്ഷാ സേനയും സന്നദ്ധപ്രവര്‍ത്തകരും തെരച്ചിലില്‍ പങ്കെടുത്തു.
മരുഭൂമിയില്‍ ടെന്റടിച്ച് താമസിക്കാനായി എത്തിയ കുടുംബത്തിലെ 12 വയസുകാരനെ രാവിലെ കാണാതാവുകയായിരുന്നു. സമീപ പ്രദേശങ്ങളിലെല്ലാം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാവാതെ വന്നതോടെ കുടുംബം സുരക്ഷാ വകുപ്പുകളുടെ സഹായം തേടി. മരുഭൂമിയില്‍ കാണാതാവുന്നവര്‍ക്ക് വേണ്ടി തെരച്ചില്‍ നടക്കുന്ന സന്നദ്ധ സംഘമായ ഇന്‍ജാദിലെ നിരവധി പ്രവര്‍ത്തകരും തെരച്ചിലില്‍ പങ്കാളികളായി. ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ചും പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നു. ബാലനെ കാണാതായ പ്രദേശത്തിന് 19 കിലോമീറ്റര്‍ ചുറ്റളവില്‍ നടത്തിയ തെരച്ചിലില്‍ 12 മണിക്കൂറിന് ശേഷം കുട്ടിയെ കണ്ടെത്തുകയായിരുന്നു. ബാലനെ പിന്നീട് അധികൃതര്‍ ബന്ധുക്കള്‍ക്ക് കൈമാറി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക