ഫിറ്റിന് കീഴിൽ സംഘടിപ്പിച്ച ന്യൂക്‌ളിയ’22 ന് ഉജ്വല പരിസമാപ്തി
ജിദ്ദ: ഫോറം ഫോർ ഇന്നോവേറ്റിവ് തോറ്റ്സിനു കീഴിൽ കഴിഞ്ഞ ആറുവര്ഷത്തോളമായി ജിദ്ദയിൽ നടന്നുവരുന്ന ചരിത്ര പഠന ഗവേഷണ സംവിധാനമായ ഫിറ്റ് റിസേർച് & സ്റ്റഡീസ് സംഘടിപ്പിച്ച ദ്വിദിന പഠനക്യാമ്പ് അവസാനിച്ചു. നാല് ബാച്ചുകളിലായി നാനൂറോളം പഠിതാക്കളുണ്ട് ഈ സംവിധാനത്തിന് കീഴിൽ.
ഫിറ്റ് റിസേർച് & സ്റ്റഡീസ് നാലാമത് ബാച്ചിന്റെ പഠനങ്ങളുടെ സൈദ്ധാന്തിക ഭാഗങ്ങളാണ് രണ്ടുദിവസങ്ങളിലായിനടന്ന ക്യാമ്പിൽ ചർച്ച ചെയ്യപ്പെട്ടത്. തുടർ പഠനങ്ങൾക്കും ചർച്ചകൾക്കും ഡസേർട്ടേഷനുമായി ഇനിയുള്ള രണ്ടുവർഷ കാലയളവിൽ നടക്കും. അവസാനം മൂല്യനിർണ്ണയവും കോൺവെക്കേഷനും. ഫിറ്റ് റിസേർച് & സ്റ്റഡീസ് ഡയറക്റ്റർ ശരീഫ് സാഗർ നാട്ടിൽനിന്നും നേരിട്ടെത്തിയാണ് ക്യാമ്പ് നയിച്ചത്.
എഴുത്തുകാരനും മാധ്യമപ്രവർത്തകനുമാണ് ശരീഫ് സാഗർ. അദ്ദേഹമെഴുതിയ ‘ഷേറെ കേരള’ പുസ്തകം ക്യാമ്പിന്റെ സമാപനവേദിയിൽ പ്രകാശനം ചെയ്യപ്പെട്ടു. കേരളീയ മുസ്ലിം നവോത്ഥാന നായകൻ കെ എം സീതി സാഹിബിന്റെ ജീവ ചരിത്രമാണ് ‘ഷേറെ കേരള’. ജിദ്ദയിലെ സാംസ്കാരിക പ്രവർത്തകനും ഫിറ്റ് സഹയാത്രികനുമായ അൻവർ വണ്ടൂർ രചിച്ച ‘മരുഭൂമിയിലെ മഴയടയാളങ്ങൾ’ എന്ന പുസ്തകവും അതേസദസ്സിൽ പ്രകാശനം ചെയ്‌തു.
ക്യാമ്പ് ജിദ്ദ കെ എം സി സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ഇസ്‌ഹാഖ് പൂണ്ടോളി അധ്യക്ഷം വഹിച്ചു. സീതി കൊളക്കാടൻ, ഹബീബ് കല്ലൻ, ഇല്യാസ് കല്ലിങ്ങൽ, എകെ ബാവ, സാബിൽ, മമ്പാട്, വിവി അഷ്‌റഫ്, സുൾഫിക്കർ ഒതായി, മുംതാസ് അരിമ്പ്ര, നൗഫൽ ഉള്ളാടൻ, ജാഫർ ചാലിൽ, നാസർ മമ്പുറം, മുസ്തഫ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
സമാപന സെഷനിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ : എൻ ശംസുദ്ധീൻ എംഎൽഎ മുഖ്യാഥിതിയായിരുന്നു. മുസ്ലിംലീഗ് മണ്ണാർക്കാട് മണ്ഡലം പ്രെസിഡന്റ്റ് സലാം മാസ്റ്റർ, മണ്ണാർക്കാട് മുൻസിപ്പൽ ചെയർമാൻ ഫായിദ ബഷീർ, ശരീഫ് സാഗർ, പി അബ്ദുറഹിമാൻ, അൻവർ വണ്ടൂർ, ജലാൽ തേഞ്ഞിപ്പലം, അഫ്‌സൽ നാറാണത്ത്, അബു കട്ടുപ്പാറ, ബഷീറലി, ജംഷീർ കെവി, ഫൈറൂസ് കുണ്ടുകാവിൽ എന്നിവർ സംസാരിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക