അനുമതിയില്ലാതെ വീടിനുള്ളിൽ പ്രവർത്തിച്ച് വരികായായിരുന്ന മെഡിക്കൽ ക്ലിനിക്ക് അടച്ചുപൂട്ടി; പ്രവാസികൾ അറസ്റ്റിൽ – വീഡിയോ

സൌദിയിലെ റിയാദിൽ അനുമതിയില്ലാതെ പ്രവർത്തിച്ച് വരികയായിരുന്ന മെഡിക്കൽ ക്ലിനിക്ക് സുരക്ഷാ ഉദ്യോഗസ്ഥർ അടച്ച്പൂട്ടി. റിയാദിൻ്റെ മധ്യഭാഗത്ത് ഒരു താമസ കെട്ടിടത്തിലായിരുന്നു ക്ലിനിക്ക് പ്രവർത്തിച്ചിരുന്നത്. ആവശ്യമായ ആരോഗ്യ വ്യവസ്ഥകൾ പാലിക്കാതെയായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഇവിടെ പ്രവർത്തിച്ച് വരികയായിരുന്ന വിദേശികളെ അധികൃതർ അറസ്റ്റ് ചെയ്തു. 

14 സർക്കാർ, സേവന ഏജൻസികളുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.   സ്ഥാപനം അടച്ച് പൂട്ടുകയും, നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും,  മരുന്നുകൾ കണ്ടുകെട്ടുകയും ചെയ്തതായി മേഖലാ സെക്രട്ടേറിയറ്റ് വിശദീകരിച്ചു.

താമസ കേന്ദ്രത്തിനുള്ളിൽ പ്രവർത്തിച്ച് വരികയായിരുന്ന ഈ ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ രക്ത സാമ്പിളുകളെടുക്കുന്നതിനായി സജ്ജീകരിച്ച ഒരു മുറിയും, ഹിപ്നോസിസ് ചെയ്യുന്നതിനായി സജ്ജീകരിച്ച മുറിയും ഉദ്യോഗസ്ഥർ കണ്ടെത്തി.

കേന്ദ്രത്തിൽ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ വീഡിയോ പുറത്തുവിട്ടു. അവിടെ വൻ തോതിൽ മരുന്നുകൾ സൂക്ഷിച്ചിരുന്നതായും, അവയിൽ ചിലത് വിൽക്കാൻ അനുമതിയില്ലാത്തവായിയിരുന്നുവെന്നും അധികൃതർ വിശദീകരിച്ചു. സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പ്രവാസികളായ തൊഴിലാളികളുടെ കിടപ്പ് മുറിക്ക് സമീപം ധാരാളം മെഡിക്കൽ ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം

 

 

Share
error: Content is protected !!