സൗദിയിൽ വിസിറ്റ് വിസ കാലാവധിയിൽ മാറ്റം വരുത്തി
സൌദി അറേബ്യിലേക്ക് വരുന്നതിനുള്ള മുഴുവൻ സിംഗിൾ എൻട്രി സന്ദർശന വിസകൾക്കും മൂന്ന് മാസത്തെ താമസ കാലാവധിക്ക് അംഗീകാരം നൽകി. സൌദി ഭരണാധികാരി സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനം കൈകൊണ്ടത്.
ട്രാൻസിറ്റ് വിസകൾക്ക് മൂന്ന് മാസത്തെ വാലിഡിറ്റിയും 96 മണിക്കൂർ രാജ്യത്ത് താമസാനുമതിയും ലഭിക്കും. മാത്രവുമല്ല ട്രാൻസിറ്റ് വിസകൾക്ക് ഫീസ് ഇടാക്കുകയുമില്ല. പുതിയ മാറ്റമനുസരിച്ച് ഇനി മുതൽ എല്ലാ സിംഗിൾ എൻട്രി വിസിറ്റ് വിസകൾകും മൂന്ന് മാസത്തെ കാലാവധിയുണ്ടായിരിക്കും. നേരത്തെ ഉംറ വിസ കാലവധിയും മൂന്ന് മാസമാക്കി ഉയർത്തിയിരുന്നു. അതിന് പിറകെയാണ് സിംഗിൾ എൻട്രി സന്ദർശന വിസകാലാവധിയും ദീർഘിപ്പിച്ചത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക