സിസിടിവി ക്യാമറ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ വൻ തുക പിഴ ചുമത്തും-മന്ത്രാലയം
സൌദി അറേബ്യയിൽ സുരക്ഷാ നിരീക്ഷണ ക്യാമറകളിൽ റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങള്‍ നീക്കം ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 20,000 റിയാല്‍ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.
ക്യാമറ സംവിധാനങ്ങളും റെക്കോര്‍ഡിംഗുകളും നശിപ്പിക്കുകയോ കേടുവരുത്തുകയോ ചെയ്യുന്നവര്‍ക്കും ഇതേ തുക പിഴ ചുമത്തും. സുരക്ഷാ നിരീക്ഷണ ക്യാറകള്‍ നിര്‍മിക്കാനും ഇറക്കുമതി ചെയ്യാനും വില്‍പന നടത്താനും ഫിറ്റ് ചെയ്യാനും പ്രവര്‍ത്തിപ്പിക്കാനും അറ്റകുറ്റപ്പണി നടത്താനും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് മുന്‍കൂട്ടി അനുമതി നേടല്‍ നിര്‍ബന്ധമാണെന്നും ഇതുമായി ബന്ധപ്പെട്ട നിയമം വ്യക്തമാക്കുന്നുണ്ട്.
മന്ത്രിമാരുടെ കൗൺസിൽ അംഗീകരിച്ച സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ക്യാമറകൾ ഉപയോഗിക്കൽ നിർബന്ധമാക്കിയതും നിരോധിച്ചതുമായ സ്ഥലങ്ങളും സ്ഥാപനങ്ങളും ഏതൊക്കെയെന്ന് അധികൃതർ വിശദീകരിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായി അന്ന് തന്നെ ക്യാമറയിൽ റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിനെ കുറിച്ചും, പിഴ ശിക്ഷകളെ കുറിച്ചും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നതാണ്. ആ മുന്നറിയിപ്പ് വീണ്ടും ഓർമ്മിപ്പിക്കുകയാണ് ആഭ്യന്തര മന്ത്രാലയം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
——————————————————————————————————————————————–
സൗദി ഫാമിലി വിസിറ്റ് വിസ പുതുക്കാൻ പോകുന്നവർക്ക് കമ്പനി ടാക്സിയിൽ സുരക്ഷിത യാത്ര.
കുറഞ്ഞ ചെലവിൽ അൽ ഖോബാർ ദമാമിൽ നിന്ന് ബഹ്‌റൈനിൽ കൊണ്ടുപോയി ബഹ്റൈൻ വിസ ഉൾപ്പെടെ പുതുക്കി സൗദിയിലേക്ക് തിരിച്ചെത്തിക്കും.
ബഹ്റൈൻ യാത്രക്കാർക്ക് മറ്റു സേവനങ്ങളും ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക്
0502869786
http://wa.me/+966502869786
പെയ്മെൻ്റ് യാത്ര കഴിഞ്ഞതിനു ശേഷം.