വാഹനപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു

സൌദിയിലെ റിയാദിൽ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം വഴിക്കടവ് മരുത പരലുണ്ടയിലെ വാക്കയില്‍ അബ്ദുല്ലയുടെ മകന്‍ കാസിം ആണ് മരിച്ചത്. 50 വയസ്സായിരുന്നു. റിയാദിലെ ശുമൈസി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ശിഫ ദീറാബ് റോഡില്‍ ഇദ്ദേഹത്തിന്റെ കാര്‍ ജെസിബിയില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി  പരിക്കേറ്റ കാസിം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

ഭാര്യ: നസീറ. മക്കള്‍: ആസിഫ്, അജ്മല്‍, അന്ന ഫാത്തിമ. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് അംഗം ഉമര്‍ അമാനത്ത് രംഗത്തുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!