ഉംറ വിസയിൽ സൗദിയിലേക്ക് പുറപ്പെട്ട നിരവധിപേരെ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ യാത്രമുടങ്ങും

സൌദിയിലേക്ക് പുറപ്പെട്ട ഉംറ തീർഥാടകരെ എയർപോർട്ടിൽ നിന്ന് മടക്കി അയക്കുന്നതായി  നിരവധി തീർഥാടകർ അറിയിച്ചു. സൌദിയിലെ പരിഷ്കരിച്ച ചട്ടപ്രകാരം ഉംറ വിസയിൽ വരുന്നവർക്ക് സൌദിയിലെ ഏത് വിമാനത്താവളം വഴിയും സൌദിയിലേക്ക് പ്രവേശിക്കാനും പുറത്ത് പോകാനും അനുവാദമുണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ച് റിയാദിലേക്കും ദമ്മാമിലേക്കും ടിക്കറ്റെടുത്തവർക്കാണ് യാത്ര ചെയ്യാനാകാതെ വിമാനത്താവളങ്ങളിൽ നിന്ന് മടങ്ങേണ്ടി വന്നത്.

നേരത്തെയും ഇതേ സംഭവം ഉണ്ടായിരുന്നതാണ്. എന്നാൽ അതിന് ശേഷം ഏതാനും ദിവസങ്ങൾക്ക് മുമ്പും, ഏത് വിമാനത്താവളം വഴിയും ഉംറ തീർഥാടകർക്ക് യാത്ര ചെയ്യാമെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി. ഇതനുസരിച്ച് റിയാദിലേക്കും ദമ്മാമിലേക്കും ടിക്കറ്റെടുത്തവർക്കാണ് യാത്ര മുടങ്ങിയത്. പലരും പണം തിരിച്ച് കിട്ടാത്ത ടിക്കറ്റെടുത്തവരായിരുന്നു. അത്തരക്കാർക്ക് പണവും നഷ്ടമായി.

 

ഉംറ വിസയിലെത്തുന്നവർ സൗദിയിലേക്ക് പ്രവേശിക്കുന്നതും പുറത്ത് പോകുന്നതും ജിദ്ദ, മദീന അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി തന്നെ വേണമെന്ന് നിർബന്ധമില്ലെന്നും, രാജ്യത്തെ ഏത് വിമാനത്താവളവും ഇതിനായി ഉപയോഗിക്കാമെന്നും മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അന്നും പലർക്കും യാത്ര മുടങ്ങുകയുണ്ടായി. ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ തീരുമാനം വിമാന കമ്പനികളെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് ഇതിന് വിമാന കമ്പനികൾ നൽകുന്ന വിശദീകരണം. ഇക്കാരണത്താൽ ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്കല്ലാതെ മറ്റു വിമാന താവളങ്ങളിലേക്ക് ടിക്കറ്റെടുത്തവർക്ക് വിമാന കമ്പനികൾ ബോർഡിംഗ് പാസ് അനുവദിക്കുന്നില്ല.

വിമാന കമ്പനികൾ യാത്രക്കാരെ മടക്കി അയക്കുന്ന സംഭവങ്ങൾ ഇന്ത്യക്ക് പുറമെ മറ്റു രാജ്യങ്ങളിലും ഉണ്ട്. ഈ സംഭവം ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് കഴിഞ്ഞ ദിവസം വീണ്ടും ഏത് വിമാനത്താവളം വഴിയും തീർഥാടകർക്ക് യാത്ര ചെയ്യാമെന്ന് മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കിയത്.

ഇക്കാര്യം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾ ടിക്കറ്റെടുക്കുന്നതിന് മുമ്പ് വിമാനകമ്പനികളുമായി ഉറപ്പ് വരുത്തണമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പലരും ടിക്കറ്റെടുക്കുന്നതിന് മുമ്പ് ഇക്കാര്യം ഉറപ്പാക്കിയില്ല. ഇത്തരക്കാർക്കാണ് യാത്ര മുടങ്ങിയത്.

ദമ്മാമിലേക്കും റിയാദ് വിമാനത്താവളത്തിലേക്കും ടിക്കറ്റെടുത്തവരായിരുന്നു യാത്ര മുടങ്ങിയവരിലേറെയും. ഹജ്ജ് ഉംറ മന്ത്രാലയം നിലപാട് ആവർത്തിക്കുന്നുണ്ടെങ്കിലും, പുതിയ തീരുമാനം ഇപ്പോഴും തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് വിമാന കമ്പനികൾ ഇപ്പോഴും നൽകുന്ന വിശദീകരണം.

ഏത് വിമാനത്താവളം വഴിയും സൌദിയിലേക്ക് പ്രവേശിക്കാനും തിരിച്ച് പോകാനും ഉംറ തീർഥാടകർക്ക് അനുവാദമുണ്ടെന്നാണ് ഇപ്പോഴും ഹജ്ജ് ഉംറ മന്ത്രാലയം ആവർത്തിക്കുന്നത്. എന്നാൽ വിമാന കമ്പനികളെ ഔദ്യോഗികമായി അറിയിക്കാത്തതിനാൽ തീർഥാടകർക്ക് ജിദ്ദ, മദീന വിമാനത്താവളങ്ങൾ വഴി മാത്രമേ ഇപ്പോഴും യാത്ര ചെയ്യാൻ സാധിക്കുന്നുള്ളൂ. അതിനാൽ മറ്റു വിമാനത്താവളങ്ങളിലേക്ക് യാത്രക്കൊരുങ്ങുന്ന ഉംറ തീർഥാടകർ, യാത്ര ചെയ്യാൻ സാധിക്കുമെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ടിക്കെറ്റെടുക്കാൻ ശ്രദ്ധിക്കുക.

അടുത്തിടെയാണ് സൌദി ഉംറ വിസക്ക് 90 ദിവസം വരെ കാലാവധി അനുവദിച്ച് തുടങ്ങിയത്. ഇതിന് പിറകെ ഏത് വിമാനത്താവളം വഴിയും യാത്ര ചെയ്യാമെന്ന അനുവാദം കൂടി നൽകിയത് തീർഥാടകർക്ക് ഏറെ ആശ്വാസം നൽകുന്നതായിരുന്നു. സൌദിയിൽ ജോലി ചെയ്യുന്ന ബന്ധുക്കളുടെ അടുത്തേക്ക് അവർ താമസിക്കുന്ന നഗരങ്ങളിലെ വിമാനത്താവളത്തിലേക്ക് നേരിട്ട് വരാൻ അനുവാദം നൽകിയതും അവരൊപ്പം 90 ദിവസം വരെ കഴിയാൻ അനുവാദം നൽകിയതും പ്രവാസികൾക്കും ഏറെ ആശ്വാസം നൽകുന്നതാണ്. എന്നാൽ യാത്രയിലെ ഈ പ്രതിസന്ധി പരിഹരിക്കപ്പെട്ടിട്ടില്ല എന്ന യാഥാർത്ഥ്യം പ്രത്യേകം ഓർക്കേണ്ടതാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

——————————————————————————————————————————————–

വിസിറ്റ് വിസ പുതുക്കാൻ കുറുക്കു വഴികൾ സ്വീകരിക്കരുതെന്ന് സൗദി ജവാസാത്ത് മുന്നറിയിപ്പ്!!!!!

290 റിയാലിന് 3 മാസത്തേക്ക് വിസ പുതുക്കാം, ചരിത്ര സ്ഥലങ്ങളും കാണാം… ജോർദ്ദാനിൽ പോയി മടങ്ങും വഴി മദായിൻ ശുഐബ്, ഉയൂനു മൂസാ, ബീറു മൂസാ (Well of Moses) തുടങ്ങിയ ചരിത്ര സ്ഥലങ്ങളും സന്ദർശിക്കുന്ന വേറിട്ടൊരു പാക്കേജ്, ചുരുങ്ങിയ ചെലവിൽ!..

എല്ലാ വ്യാഴാഴ്ചയും ജിദ്ദയിൽ നിന്നും മക്കയിൽ നിന്നും യാമ്പുവിൽ നിന്നും ബസ് പുറപ്പെടുന്നു.

Call for your seats:
0534023599,
0538361609
Click below to Whatsapp:
http://wa.me/+966595313544

STAR TOURS JEDDAH
🔹🇸🇦 🔹 🇪🇭🔹🇸🇦 🔹

Share
error: Content is protected !!