സൗദി ദേശീയ ഗെയിംസിൽ ഇന്ത്യൻ ആധിപത്യം; പുരുഷവിഭാഗം ബാഡ്മിന്‍റണിലും ഇന്ത്യൻ വിദ്യാർഥിക്ക് സ്വർണം
സൗദി ദേശീയ ഗെയിംസിൽ വീണ്ടും ഇന്ത്യൻ ആധിപത്യം. ബാഡ്മിന്റൺ പുരുഷ വിഭാഗം സിംഗിൾസിലും ഇന്ത്യൻ വിദ്യാർഥിക്ക് സ്വർണ മെഡൽ കിട്ടിയതായുള്ള വാർത്തയാണ് പുറത്ത് വരുന്നത്. ഹൈദരാബാദ് സ്വദേശിയും റിയാദ് മിഡിലീസ്റ്റ് ഇന്റർനാഷനൽ സ്കൂൾ 11-ാം ക്ലാസ് വിദ്യാർഥിയുമായ ശൈഖ് മെഹാദ് ഷാക്കാണ് പുരുഷവിഭാഗത്തിൽ സ്വർണം ലഭിച്ചത്. 10 ലക്ഷം റിയാലാണ് സമ്മാനത്തുക.
വനിതാവിഭാഗം സിംഗിൾസിൽ ഇതേ സ്കൂളിലെ തന്നെ 11ാം ക്ലാസുകാരിയായ കോഴിക്കോട് കൊടുവള്ളി സ്വദേശിനി ഖദീജ നിസക്ക് സ്വർണ മെഡൽ ലഭിച്ച വാർത്ത പുറത്ത് വന്നതിന് പിറകെയാണ് പുരുഷവിഭാഗത്തിലും ഇന്ത്യൻ വിദ്യാർഥി സ്വർണമെഡൽ നേടിയ വാർത്ത വരുന്നത്. ഇതോടെ സൌദിയിൽ ആദ്യമായി നടന്ന ദേശീയ ഗെയിംസിൽ ബാഡ്മിന്റൺ വ്യക്തിഗത ചാമ്പ്യഷിപ്പിൽ ഇന്ത്യൻ ആധിപത്യം പൂർണമായി.
വ്യാഴാഴ്ച രാത്രി റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിന് സമീപമുള്ള മെഹ്ദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ഇരുവരും സ്വർണം സ്വന്തമാക്കിയത്. ഒരേ സ്കൂളിലെ 11ാം ക്ലാസുകാരായ വിദ്യാർഥികൾ ഒരേ സ്റ്റേഡിയത്തിൽ ഒന്നര മണിക്കൂർ വ്യത്യാസത്തിലാണ് എതിരാളികളെ നേരിട്ടത്.
വൈകീട്ട് 6.30 ന് നടന്ന മത്സരത്തിൽ ഖദീജ നിസയും രാത്രി എട്ടിന് നടന്ന മത്സരത്തിൽ ശൈഖ് മെഹദും ഇന്ത്യൻ സമൂഹത്തിന് അഭിമാന മുഹൂർത്തം സമ്മാനിച്ചു. ഇരുവരും നേരിട്ടത് സ്വദേശികളൊയിരുന്നു. ആദ്യം പുറത്തുവന്ന ഖദീജയുടെ വിജയം അറിഞ്ഞപ്പോൾ തന്നെ സൗദി മലയാളി സമൂഹം ആഹ്ലാദത്തിലായി. പുരുഷവിഭാഗത്തിലെ ഫലം കൂടി പുറത്ത് വന്നതോടെ അത്യാഹ്ളാദത്തിലാണ് ഇന്ത്യൻ പ്രവാസികൾ.
റിയാദിൽ അൽമുതലഖ് ഫർണീച്ചർ കമ്പനിയിൽ എൻജിനീയറായ ഷാഹിദ് ശൈഖിന്റെ മകനാണ് ശൈഖ് മെഹദ് ഷാ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
———————————————————————————————————————————————
വിസിറ്റ് വിസ പുതുക്കാൻ കുറുക്കു വഴികൾ സ്വീകരിക്കരുതെന്ന് സൗദി ജവാസാത്ത് മുന്നറിയിപ്പ്!!!!!
290 റിയാലിന് 3 മാസത്തേക്ക് വിസ പുതുക്കാം, ചരിത്ര സ്ഥലങ്ങളും കാണാം… ജോർദ്ദാനിൽ പോയി മടങ്ങും വഴി മദായിൻ ശുഐബ്, ഉയൂനു മൂസാ, ബീറു മൂസാ (Well of Moses) തുടങ്ങിയ ചരിത്ര സ്ഥലങ്ങളും സന്ദർശിക്കുന്ന വേറിട്ടൊരു പാക്കേജ്, ചുരുങ്ങിയ ചെലവിൽ!..
എല്ലാ വ്യാഴാഴ്ചയും ജിദ്ദയിൽ നിന്നും മക്കയിൽ നിന്നും യാമ്പുവിൽ നിന്നും ബസ് പുറപ്പെടുന്നു.
Call for your seats:
0534023599,
0538361609
Click below to Whatsapp:
http://wa.me/+966595313544
STAR TOURS JEDDAH
🔹🇸🇦 🔹 🇪🇭🔹🇸🇦 🔹