നാട്ടിലേക്ക് പോകാൻ കഴിയാതെ സൗദിയിൽ കുടങ്ങിയവർക്ക് ഇന്ത്യൻ കോൺസുലേറ്റിൻ്റെ സഹായം; രജിസ്ട്രേഷൻ നടപടിക്രമങ്ങൾ സ്‌ക്രീൻഷോട്ട് സഹിതം കാണാം

സൗദി അറേബ്യയിൽ വിവിധ കാരണങ്ങളാൽ നാട്ടിലേക്ക് പോകാൻ കഴിയാതെ പ്രയാസപ്പെടുന്നവർക്ക് നാട്ടിലേക്ക് പോകുവാനായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അവസരമൊരുക്കുന്നു. പലവിധ കാരണങ്ങളാൽ ഇഖാമ പുതുക്കാൻ സാധിക്കാത്തവർക്കും, ഹുറൂബ് കേസിൽ അകപ്പെട്ടവർക്കും, മറ്റുകാരണങ്ങളാൽ നാട്ടിൽ പോകാൻ സാധിക്കാത്തവർക്കും ഈ അവസരം ഉപയോഗിക്കാം.

ഇത്തരം ഇന്ത്യൻ പ്രവാസികൾ അടുത്ത രണ്ട് ദിവസത്തിനകം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് അവസരം ഉപയോഗപ്പെടുത്തണമെന്ന് കോൺസുലേറ്റിൽ നിന്ന് അറിയിച്ചു.

കോൺസുലേറ്റിന്റെ http://cgijeddah.org/consulate/exitVisa/reg.aspx എന്ന വെബ്‌സൈറ്റിലെ Final Exit-Registration Form എന്നതിൽ ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യേണ്ടതാണ്.

1. ആദ്യമായി http://cgijeddah.org/consulate/exitVisa/reg.aspx എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
2. ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർ പാസ്പോർട്ട് നമ്പർ നൽകുക.

3. പാസ്പോർട്ട് നമ്പർ നൽകിയ ശേഷം Check Data എന്ന ബട്ടണിൽ അമർത്തുക.

4. പാസ്പോർട്ട് നമ്പർ നൽകി ചെക്ക് ഡാറ്റ എന്നതിൽ അമർത്തുമ്പോൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ 00966 556122301 എന്ന വാട്‌സ് ആപ്പ് നമ്പറിൽ ബന്ധപ്പെടുകയോ, കോണ്സുലേറ്റുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യാം.

 

 

നേരത്തെ ഇതേ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല. വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് കോണ്സുലേറ്റുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 00966 556122301 എന്ന വാട്‌സ്ആപ്പ് നമ്പറിലും ബന്ധപ്പെടാവുന്നതാണെന്ന് കോൺസുലേറ്റിൽ നിന്ന് അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!