മുൻ പാക് പ്രധാനമന്ത്രിയും ക്രിക്കറ്ററുമായ ഇംറാൻ ഖാന് വെടിയേറ്റു; അക്രമി അറസ്റ്റിൽ. കൂടുതൽ വീഡിയോകൾ പുറത്ത് വന്നു
പാകിസ്താനിലെ മുൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്ററുമായ ഇംറാൻ ഖാനും പാകിസ്താൻ തഹ്രീകെ ഇൻസാഫ് പാർട്ടിയിലെ സഹനേതാക്കൾക്കും വെടിയേറ്റു. ഷഹബാസ് ഷരീഫ് സർക്കാറിനെതിരെയുള്ള പാർട്ടി റാലിക്കിടെ കാലിനാണ് ഇംറാന് വെടിയേറ്റത്. ഫൈസൽ ജാവേദ്, അഹമ്മദ് ചറ്റ എന്നിവർക്കും സംഭവത്തിൽ പരിക്കേറ്റു.
Breaking News Pakistan!
Footage from earlier when Imran Khan was being shifted to his car after being shot in leg in the incident near Wazirabad! pic.twitter.com/nDokv07aBO— PTI Politics. (@PTIPoliticsss) November 3, 2022
കാലിനാണ് ഇംറാന് പരിക്കേറ്റതെന്ന് പിടിഐ വക്താക്കളായ ഫവാദ് ചൗധരി, ഇംറാൻ ഇസ്മാഈൽ എന്നിവർ വ്യക്തമാക്കിയിട്ടുണ്ട്. പരിക്കേറ്റ ഇംറാനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദിൽ വെച്ച് വെടിയേറ്റ ഇംറാനെ നൂറു കിലോമീറ്റർ അകലെ ലാഹോറിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. വലതു കാലിന് ബാൻഡേജിട്ട അദ്ദേഹത്തെ എസ്‌യുവിയിൽ കയറ്റുന്ന വീഡിയോ പുറത്തുവന്നിരുന്നു.
Footage from the container when Imran Khan shot on his leg. pic.twitter.com/rE3CyMoTdP
— Ihtisham Ul Haq (@iihtishamm) November 3, 2022
گکھڑ منڈی میں (حقیقی آزادی مارچ کے) آج کےعظیم الشان استقبال کے مناظر! حقیقی آزادی مارچ کو الحمدللہ بےمثال عوامی حمایت اور پذیرائی میسر ہے۔ pic.twitter.com/HZUvjf5CBQ
— Imran Khan (@ImranKhanPTI) November 2, 2022
After assassination attempt on @ImranKhanPTI , @fawadchaudhry addressed the people gathered! #عمران_خان_ہماری_ریڈ_لائن_ہے pic.twitter.com/lEfJ7OaNsC
— PTI (@PTIofficial) November 3, 2022
ഇടക്കാല തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടുള്ള ‘റിയൽ ഫ്രീഡം’ ലോങ് മാർച്ചിനിടെ പാക്കിസ്ഥാനിലെ ഗുജ്‌ജറൻവാലയിലായിരുന്നു വെടിവയ്പ് ഉണ്ടായതെന്നു പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റാലിയുടെ ഭാഗമായി കണ്ടെയ്‍നറിൽ ഇമ്രാൻ സഞ്ചരിക്കവേയായിരുന്നു വെടിവയ്പ്. അപകടത്തിനുശേഷം ഇമ്രാനെ ബുള്ളറ്റ്പ്രൂഫ് വാഹനത്തിലേക്കു മാറ്റി
Injured in the assassination attempt on Imran Khan, Senator @FaisalJavedKhan speaks exclusively. #عمران_خان_ہماری_ریڈ_لائن_ہے pic.twitter.com/PyrgQoeTs7
— PTI (@PTIofficial) November 3, 2022
അനുയായികൾ ഉൾപ്പെടെ പിടിഐ പാർട്ടിയിലെ മറ്റു നേതാക്കൾക്കും പരുക്കേറ്റു. 2007ൽ റാലിക്കിടെ വെടിയേറ്റു മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട സംഭവം ഓർമിപ്പിക്കുന്നതാണ് ഇമ്രാനു നേരെയുണ്ടായ ആക്രമണമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിവയ്പിൽ ഇമ്രാനും നേതാക്കൾക്കും പരുക്കേറ്റതിന്റെ ഞെട്ടലിലാണു പാർട്ടി പ്രവർത്തകർ. പ്രദേശത്തു സംഘർഷാവസ്ഥയുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക