റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നിന്നും വിമാനത്തിൽ ഖത്തർ ലോകകപ്പ് കാണാൻ പോകുന്നവർക്കുള്ള നിർദേശങ്ങൾ
സൗദിയിൽ നിന്നും സൗദി എയർലൈൻസിൻ്റെയും ഫ്ലൈ അദീൽ വിമാനത്തിൻ്റേയും ദിവസേനയുള്ള ഫ്രീക്വൻസി ഫ്ലൈറ്റുകൾ വഴി ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ ഖത്തറിലേക്ക് പോകുന്നവർക്കുള്ള യാത്ര നടപടിക്രമങ്ങൾ ‘ഹാദിരീൻ പ്ലാറ്റ്ഫോം’ വെളിപ്പെടുത്തി.
റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിൽ നിന്ന് ഖത്തർ ലോകകപ്പിനായുള്ള പ്രത്യേക വിമാനങ്ങൾ ദിവസേന പുറപ്പെടുമെന്നും ഖത്തറിലെ പഴയ ദോഹ വിമാനത്താവളത്തിലാണ് ഇറങ്ങുകയെന്നും പ്ലാറ്റ്ഫോം സൂചിപ്പിച്ചു, ഈ യാത്രക്കാർക്ക് ഹാൻഡ് ലഗേജ് മാത്രമേ അനുവദിക്കുകയുള്ളൂ.
റിയാദിൽ നിന്ന് പുറപ്പെടുന്നവർ, റിയാദിൽ നിന്നും 4 മണിക്കൂറോ അതിൽ കൂടുതലോ യാത്ര ചെയ്യേണ്ടവരാണെങ്കിൽ, അത്തരം യാത്രക്കാർ വിമാനത്താവളത്തിലേക്ക് നേരിട്ട് വരാൻ പാടില്ല. അവർ, മർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ അവർക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്തേക്കാണ് എത്തേണ്ടത്. അവിടെ നിന്നും ഷട്ടിൽ ബസുകൾ ഉപയോഗിക്കാവുന്നതാണ്. എന്നാൽ റിയാദിൽ നിന്നുള്ള യാത്ര 4 മണിക്കൂറിൽ താഴെയാണെങ്കിൽ അവർ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 3ാം നമ്പർ ടെർമിനലിലേക്ക് പോകണമെന്നും അധികൃതർ അധികൃതർ വിശദീകരിച്ചു.
ജിദ്ദയിൽ നിന്ന് ലോകകപ്പ് കാണാൻ പുറപ്പെടുന്നവർ, കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലെ ഹജ്ജ്, ഉംറ ടെർമിനലുകളിലേക്കാണ് പോകേണ്ടത്.
ദമാമിൽ നിന്ന് ലോകകപ്പ് കാണാൻ പുറപ്പെടുന്നവർ നിന്ന് കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ടിലെ ദീർഘകാല പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകണമെന്നും അവർ കൂട്ടിച്ചേർത്തു.
പതിവ് യാത്രകൾ
സൗദി എയർലൈൻസ്, ഫ്ലൈ അദീൽ, ഫ്‌ളൈനാസ്, ഖത്തർ എയർവേയ്‌സ് എന്നിവയുടെ സാധാരണ വിമാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ജിദ്ദ, റിയാദ്, മദീന, ഖസിം വിമാനത്താവളങ്ങളിലെ അന്താരാഷ്‌ട്ര ലോഞ്ചുകളിൽ നിന്ന് സാധാരണപോലെ യാത്ര ചെയ്യാം. ഈ യാത്രക്കാർ ഖത്തറിലെ പുതിയ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലാണ് വിമാനമിറങ്ങുക. ഇത്തരം യാത്രക്കാർക്ക് പാസ്പോർട്ട്, ലഗേജ്, ഹയ്യ കാർഡ് എന്നിവ മാത്രമേ ആവശ്യമുള്ളൂ. .
ഏത് വിമാനത്തിൽ പോകുകയാണെങ്കിലും യാത്രക്കാർ, ഹയ്യാ കാർഡ്, പാസ്‌പോർട്ട്, ബോർഡിംഗ് പാസ് എന്നിവ മാത്രമേ കൈവശം വെക്കൽ നിർബന്ധമായുള്ളൂ.
ദിവസവും നാല് വീതം ഫ്രീക്വൻസി ഫ്ലൈറ്റുകളും, മൂന്ന് വീതം സാധരണപോലെയുള്ള ഷെഡ്യൂൾഡ് വിമാനങ്ങളും ഖത്തറിലേക്ക് സർവീസ് നടത്തും.
സൌദിയിലെ വിദേശികൾ യാത്ര ചെയ്യുമ്പോൾ, കാലാവധിയുള്ള ഇഖാമയും, എക്സിറ്റ്, റീ-എൻട്രി വിസയും നിർബന്ധമാണ്. എന്നാൽ സൌദിയിലുള്ള ഗൾഫ് നിവാസികൾക്ക് (ജിസിസി) ഇത് നിർബന്ധമില്ല.
ഖത്തറിലെ ഔദ്യോഗിക അധികാരികൾ അംഗീകരിച്ച നടപടിക്രമങ്ങൾ അനുസരിച്ച് ഹയ കാർഡ് കൈവശം വയ്ക്കാത്തവർക്ക് മാത്രം എയർ പോർട്ടുകളിലൂടെ സഞ്ചരിക്കാൻ അസാധാരണമായ വിമാനങ്ങളുണ്ടെന്ന് അവർ വെളിപ്പെടുത്തി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
———————————————————————————————————————————————
സൗദി ഫാമിലി വിസിറ്റ് വിസ പുതുക്കാൻ പോകുന്നവർക്ക് കമ്പനി ടാക്സിയിൽ സുരക്ഷിത യാത്ര.
കുറഞ്ഞ ചെലവിൽ അൽ ഖോബാർ ദമാമിൽ നിന്ന് ബഹ്‌റൈനിൽ കൊണ്ടുപോയി ബഹ്റൈൻ വിസ ഉൾപ്പെടെ പുതുക്കി സൗദിയിലേക്ക് തിരിച്ചെത്തിക്കും.
ബഹ്റൈൻ യാത്രക്കാർക്ക് മറ്റു സേവനങ്ങളും ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
0502869786
പെയ്മെൻ്റ് യാത്ര കഴിഞ്ഞതിനു ശേഷം