ലോകകപ്പ് കാണാൻ ഖത്തറിലേക്ക് പോകാൻ തയ്യാറായോ? ജവാസാത്ത് സജ്ജമായി കാത്തിരിക്കുന്നു.

ലോകകപ്പ് മത്സരങ്ങൾ കാണാൻ സൗദിയിൽനിന്ന് ഖത്തറിലേക്ക് പോകുന്നവർക്ക് സേവനങ്ങൾ നൽകാൻ പൂർണസജ്ജമാണെന്ന് സൗദി ജവാസാത്ത് അറിയിച്ചു. കര, വ്യോമമാർഗങ്ങളിലൂടെ ദോഹയിലേക്ക് പോകുന്നവർക്കുള്ള എമിഗ്രേഷൻ അടക്കമുള്ള സേവനങ്ങൾ നൽകാൻ എല്ലാ അന്തർദേശീയ വിമാനത്താവളങ്ങളിലും അതിർത്തി ചെക്ക് പോയന്റുകളിലും ആവശ്യത്തിന് ഉദ്യോഗസ്ഥരെ ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ സജ്ജമാക്കിയതായും ജവാസാത്ത് വ്യക്തമാക്കി.

യാത്രക്കാർ പുറപ്പെടുന്നത് മുതൽ തിരിച്ചെത്തുന്നത് വരെ പുതിയ സംവിധാനങ്ങൾ നിലനിൽക്കും. റോഡ് വഴിയും വിമാനം വഴിയും നവംബർ ഒന്നിനും ഡിസംബർ 23നും ഇടയിൽ ഹയ്യ പോർട്ടലിൽ രജിസ്റ്റർ ചെയ്ത പാസ്പോർട്ട് ഉപയോഗിച്ച് മാത്രമേ സൗദി അറേബ്യയിൽനിന്ന് ഖത്തറിലേക്ക് യാത്ര അനുവദിക്കൂ എന്നും ജവാസാത്ത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഖത്തർ പൗരന്മാർക്കും ഖത്തർ ഐ.ഡി കാർഡ് കൈവശമുള്ള വിദേശികൾക്കും ഈ നിബന്ധന ബാധകമല്ല.

‘ഹയ്യ’ കാർഡുള്ളവർക്കും വിനോദസഞ്ചാരികൾക്കും ലോകകപ്പിൽ പങ്കെടുക്കാൻ ഖത്തറിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കും കൂടുതൽ വിവരങ്ങൾ അറിയാൻ ഏകീകൃത സുരക്ഷ പ്രവർത്തന കേന്ദ്രവുമായി 911 എന്ന നമ്പറിൽ ബന്ധപ്പെടാം.

ലോകകപ്പ് കാലയളവിൽ സൗദിയിലേക്കും തിരിച്ചും യാത്രചെയ്യുന്നവർക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ ആവശ്യമായ വിവരങ്ങൾക്ക് https://hereforyou.sa/ എന്ന വെബ്‌സൈറ്റ് വഴിയും ലഭ്യമാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

—————————————————————————————————————————————

 

സൗദി ഫാമിലി വിസിറ്റ് വിസ പുതുക്കാൻ പോകുന്നവർക്ക് കമ്പനി ടാക്സിയിൽ സുരക്ഷിത യാത്ര.

കുറഞ്ഞ ചെലവിൽ അൽ ഖോബാർ ദമാമിൽ നിന്ന് ബഹ്‌റൈനിൽ കൊണ്ടുപോയി ബഹ്റൈൻ വിസ ഉൾപ്പെടെ പുതുക്കി സൗദിയിലേക്ക് തിരിച്ചെത്തിക്കും.

ബഹ്റൈൻ യാത്രക്കാർക്ക് മറ്റു സേവനങ്ങളും ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക❗👇

📞 0502869786

http://wa.me/+966502869786

പെയ്മെൻ്റ് യാത്ര കഴിഞ്ഞതിനു ശേഷം

 

 

Share
error: Content is protected !!