ബ്യൂട്ടിപാര്‍ലറില്‍ മസാജും സ്പായും ആസ്വദിക്കുന്ന പൂച്ച; വൈറലായി വീഡിയോ

രസകരമായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മനുഷ്യനുമായി ഏറെ ഇണങ്ങിക്കഴിയുന്ന ജീവികളാണ് പൂച്ചകള്‍. ഇത്തരമൊരു വളര്‍ത്തു പൂച്ചയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

പൂച്ചയുടെ ഉടമസ്ഥയായ ഫിഫി ഫുറയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്റെ ഭര്‍ത്താവ് കരീം ഖാലിലനൊപ്പമാണ് ഫിഫി ഈ ഇന്‍സ്റ്റഗ്രാം പേജ് നടത്തുന്നത്. ആസ്വദിച്ച് സ്പാ ചെയ്യുന്ന ചേസ് എന്ന തങ്ങളുടെ പൂച്ചയുടെ വീഡിയോ ആണ് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. സ്പാ ദിനം ആസ്വദിക്കുന്ന ചേസ് എന്ന കാപ്ഷനോടെയാണ് ഫിഫി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

മസാജ്, ഫേസ് പാക്ക്, ഫേസ് റോളര്‍, സ്പാ എന്നിവയെല്ലാം ചേസ് ആസ്വദിക്കുന്നത് ആണ് വീഡിയോയില്‍ കാണുന്നത്. കൈ- കാലുകളിലെ നഖങ്ങള്‍ വെട്ടി വൃത്തിയാക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്.

അവസാനം വെള്ളരിക്ക മുറിച്ച് കണ്ണുകള്‍ക്ക് മുകളില്‍വച്ചിരിക്കുന്ന പൂച്ചയെയും കാണാം. ഇതുവരെ എട്ട് ലക്ഷത്തിന് മുകളില്‍ ആളുകളാണ് ഈ വീഡിയോ കണ്ടത്.

വീഡിയോ വൈറലായതോടെ രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. ചേസിനെ കണ്ടിട്ട് അസൂയ തോന്നുന്നുവെന്നാണ് ഒരാള്‍ കമന്‍റ്  ചെയ്തത്. ഈ പൂച്ചയുടെ ഒരു ഭാഗ്യം എന്നാണ് മറ്റൊരാളുടെ കമന്‍റ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം..

 

 

Share
error: Content is protected !!