സൗദി-ബഹറൈൻ കിംങ് ഫഹദ് കോസ് വേയിൽ വൻ ഗതാഗത കുരുക്ക്; മണിക്കൂറുകൾക്ക് ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു- വീഡിയോ
സൌദി-ബഹറൈൻ കിംങ് ഫഹദ് കോസ് വേയിൽ ഇന്ന് ബുധനാഴ്ച വൻ ഗതാഗത കുരുക്ക്. സൗദി അറേബ്യയിൽ നിന്ന് ബഹ്‌റൈനിലേക്കും തിരിച്ചും ഇരുവശങ്ങളിലേക്കുമുള്ള യാത്രക്കാർ മണിക്കൂറുകളായി ഗതാഗതം തടസ്സം നേരിട്ട് പാലത്തിൽ കുടുങ്ങി കിടന്നു.
പാലത്തിലെ പാസഞ്ചർ സർവീസ് ടെർമിനേഷൻ ഏരിയയിൽ പ്രവർത്തനം നിലച്ചതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഇത് മൂലം പാലത്തിൽ വഹനങ്ങളുടെ തിരക്കിന് കാരണമായി. എന്നാൽ കിംഗ് ഫഹദ് കോസ്‌വേ പബ്ലിക് കോർപ്പറേഷൻ ഇത് വരെ ഗതാഗത കുരുക്കിൻ്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
മണിക്കൂറുകൾക്ക് ശേഷം ഗതാഗത കുരുക്ക് പരിഹരിച്ചതായും, ഗതാഗതം പുനഃസ്ഥാപിച്ചതായും അധികൃതർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണാം
تعطل حركة السفر على #جسر_الملك_فهد في الاتجاهين
لقطات من تطبيق جسر الملك فهد https://t.co/D1DPYOD03X pic.twitter.com/vhvtA3J7tI— أخبار 24 (@Akhbaar24) November 2, 2022