കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച സിനോബിയയുടെ ഭർത്താവ് നിര്യാതനായി

മലയാളി യുവാവ് ഷാർജയിൽ നിര്യാതനായി. കോഴിക്കോട്​​ കുണ്ടുങ്ങൽ മൊയ്തീൻ വീട്ടിൽ മാമുക്കോയയുടെ മകൻ ചെറുവീട്ടിൽ മുഹമ്മദലിയാണ് മരിച്ചത്. 49 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന്​ ചികിത്സയിലായിരുന്നു. ചികിത്സ നടന്ന് വരുന്നതിനിടെയാണ് മരണം.

മാതാവ്​: ചെറുവീട്ടിൽ അലീമ. ഭാര്യമാർ: വയലിൽ മാളിയക്കൽ ഷാഹിദ (ഷൈനി), കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച പന്തക്കലകം സിനോബിയ.

മക്കൾ: അലീഷ സനൂബ്, അസാം അലി, അഹമ്മദ് അലി. സഹോദരങ്ങൾ: മുഹമ്മദ് അക്ബർ, മുഹമ്മദ് ഫാസിൽ (ദുബൈ). ഖബറടക്കം ഷാർജയിൽ.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!