കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഒരു മണിക്കൂറിനകം അടിയന്തരമായി തിരിച്ചിറക്കി

കുവൈത്തില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഒരു മണിക്കൂറിനകം തിരിച്ചിറക്കി. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.35ന് കുവൈത്തില്‍ നിന്ന് പുറപ്പെട്ട വിമാനമായിരുന്നു ഇത്. സാങ്കേതിക തകരാറുകള്‍ കാരണമാണ് യാത്ര തുടരാനാവാതെ വിമാനം കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ തന്നെ തിരിച്ചറിക്കിയതെന്ന് അധികൃതര്‍ പറഞ്ഞു.

ചൊവ്വാഴ്ച ഒമാന്‍ തലസ്ഥാനമായ മസ്‍കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മറ്റൊരു എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനവും സമാനമായ തരത്തില്‍ സാങ്കേതിക തകരാറുകള്‍ കാരണം തിരിച്ചറിക്കിയിരുന്നു. വിമാനം മസ്‍‍കറ്റ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്ന് 45 മിനിറ്റിനു ശേഷമാണ് തിരിച്ചിറക്കിയത്. കരുനാഗപ്പള്ളി എം.എല്‍.എ സി.ആര്‍ മഹേഷും വിമാനത്തിലുണ്ടായിരുന്നു.

ഒമാന്‍ സമയം രാവിലെ 10.30ന് പുറപ്പെടേണ്ടിയിരുന്ന IX 554 വിമാനം മണിക്കൂറുകള്‍ വൈകി വൈകുന്നേരം 3.30ഓടെയാണ് മസ്‍കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്. എന്നാല്‍ മസ്‍കത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 45 മിനിറ്റ് പറന്നശേഷം വിമാനത്തിന് ചില സാങ്കേതിക തകരാറുണ്ടെന്ന് പൈലറ്റ് യാത്രക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം മസ്‍കറ്റ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ തന്നെ അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എയര്‍ ഇന്ത്യ എക്സ്പ്രസ് IX 746 വിമാനം സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ആറ് മണിക്കൂര്‍ വൈകിയിരുന്നു. രാവിലെ എട്ടു മണിക്ക് പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 2.30ഓടെയാണ് പറന്നത്. രാവിലെ ഒമ്പതേമുക്കാലിന് പുറപ്പെടുമെന്ന് ആദ്യം അറിയിച്ചെങ്കിലും പിന്നീട് പലതവണ സമയം മാറ്റുകയായിരുന്നു​. പതിനൊന്ന് മണിയോടെ മണിയോടെ യാത്രക്കാരെ വിമാനത്തിൽ എത്തിക്കാൻ ബസിൽ കയറ്റി. എന്നാൽ അരമണിക്കൂറിന് ശേഷം യാത്രക്കാരെ തിരിച്ചിറക്കി ടെര്‍മിനലിലേക്ക് മാറ്റുകയായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!