നാട്ടിലേക്ക്​ പോകാനായി വിമാനത്താവളത്തിലെത്തിയ മലയാളി മരിച്ചു

നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്താവളത്തിൽ മരിച്ചു. ആലപ്പുഴ വള്ളിക്കുന്നം തുറയസ്സേരില്‍ കന്നിമേല്‍ നസീര്‍ മുഹമ്മദ് (58) ആണ് മരിച്ചത്.

നാട്ടിലേക്ക് മടങ്ങാനായി ഒമാനിലെ മസ്കത്ത്​ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായിരുന്നു. വിമാനത്താവള ലോഞ്ചില്‍ വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടു. ഉടൻ തന്നെ ഇദ്ദേഹത്തെ റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പിതാവ്: അഹമ്മദ് സാലിം. മാതാവ്: സൈനബ കുഞ്ഞു. ഭാര്യ: സോഫിയ. മക്കള്‍: അലിഫ് (ഒമാന്‍), ആലിയ. സഹോദരന്‍: നിസാര്‍.

മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!