ഒന്നാം വാർഷികത്തോടനുബന്ധിച്ച് റിയാദ് ബോളിവാഡിൽ ഇന്ന് 50 ശതമാനം വിലക്കുറവ്

ഒന്നാം വാർഷികത്തോടനുബന്ധിച്ച് റിയാദിലെ ബോളിവാഡ് സിറ്റിയിലെ എല്ലാ റസ്റ്റോറൻ്റുകളിലും 50 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്ന് ജനറൽ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഗവര്‍ണര്‍ തുര്‍ക്കി ആലു ശൈഖ് അറിയിച്ചു.

ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം ഇവിടേക്കെത്തുന്ന സന്ദർശകർക്കായി നിരവധി സർപ്രൈസുകൾ ഒരുക്കിയിട്ടുണ്ട്. നൃത്ത ജലധാര, പൂന്തോട്ടങ്ങള്‍, കടകള്‍, അന്തര്‍ദേശീയവും പ്രാദേശികവുമായ റെസ്റ്റോറന്റുകള്‍, തിയേറ്ററുകള്‍ എന്നിവക്ക് പുറമെ ടൈം സ്‌ക്വയറിന്റെ ചൈതന്യം ഉണര്‍ത്തുന്ന ഭീമാകാരമായ പ്രകാശിക്കുന്ന സ്‌ക്രീനുകളും സന്ദര്‍ശകരെ സ്വാഗതം ചെയ്യും.

ഏകദേശം 900,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള രാജ്യത്തെ ഏറ്റവും വലിയ സുസ്ഥിര വിനോദ കേന്ദ്രമായ  റിയാദ് സിറ്റി ബൊളിവാർഡ് 118 പ്രവൃത്തി ദിവസങ്ങൾക്കുള്ളിലാണ് നിർമ്മിച്ചത്.

ഒരു വർഷത്തിനുള്ളിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 11 ദശലക്ഷത്തിലധികം സന്ദർശകരും 4 ബില്യണിലധികം “ആന്തരിക ചെലവുകളും” 70 ലധികം റെസ്റ്റോറന്റുകൾ, 41 കഫേകൾ, 81 സ്റ്റോറുകൾ, 54 ലധികം തിയറ്റർ ഷോകൾ എന്നിവയ്ക്ക് ഈ പ്രദേശം സാക്ഷ്യം വഹിച്ചു. , കൂടാതെ 80-ലധികം അന്താരാഷ്ട്ര കച്ചേരികളും ഇവിടെ നടന്നതായി ആലുഷൈഖ് വിശദീകരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

————————————————————————————————————————————————————–

സൗദി ഫാമിലി വിസിറ്റ് വിസ പുതുക്കാൻ പോകുന്നവർക്ക് കമ്പനി ടാക്സിയിൽ സുരക്ഷിത യാത്ര.

കുറഞ്ഞ ചെലവിൽ അൽ ഖോബാർ ദമാമിൽ നിന്ന് ബഹ്‌റൈനിൽ കൊണ്ടുപോയി ബഹ്റൈൻ വിസ ഉൾപ്പെടെ പുതുക്കി സൗദിയിലേക്ക് തിരിച്ചെത്തിക്കും.

ബഹ്റൈൻ യാത്രക്കാർക്ക് മറ്റു സേവനങ്ങളും ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക❗👇

📞 0502869786

http://wa.me/+966502869786

പെയ്മെൻ്റ് യാത്ര കഴിഞ്ഞതിനു ശേഷം.

Share
error: Content is protected !!