ഖത്തർ ലോകകപ്പ്: ഹയ്യാ കാർഡ് ഉടമകളെ സ്വീകരിക്കുവാൻ അയൽ രാജ്യങ്ങളും ഒരുങ്ങി, ഓരോ രാജ്യത്തേക്കും പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അറിയാം

ഖത്തർ ലോകകപ്പിന് ഇനി ബാക്കിയുള്ളത് ഏതാനും ദിവസങ്ങൾ മാത്രം. നവംബർ 20ന് മത്സരങ്ങൾ ആരംഭിക്കും. ലോകകപ്പ് ടിക്കറ്റെടുത്ത ഹയ്യാ കാര്‍ഡ് ഉടമകളെ സ്വാഗതം ചെയ്യാന്‍  ഖത്തറിന്റെ അയല്‍ രാജ്യങ്ങളും ഒരുങ്ങി കഴിഞ്ഞു. ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക്  പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത് ഏതൊക്കെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളാണ്, എന്തൊക്കെയാണ് ഓരോ രാജ്യത്തേക്കും പ്രവേശിക്കുന്തിനുള്ള നടപടികള്‍ എന്നറിയാം.

നിലവില്‍ യുഎഇ, സൗദി അറേബ്യ, ഒമാന്‍ എന്നീ രാജ്യങ്ങളാണ് ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

 

യുഎഇ

-ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസയാണ് അനുവദിച്ചിരിക്കുന്നത്.

-നവംബര്‍ 1 മുതല്‍ ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് വീസയ്ക്കായി അപേക്ഷ നല്‍കാം.

-ഒറ്റത്തവണ വീസ ഫീസ് 100 റിയാല്‍ ആണ്. ഏകദേശം 2,250 ഇന്ത്യന്‍ രൂപ

-വീസ അനുവദിക്കുന്ന തീയതി മുതല്‍ 90 ദിവസം വരെ യുഎഇയിൽ താമസിക്കാം. നിശ്ചിത വ്യവസ്ഥകള്‍ പാലിച്ച് അടുത്ത 90 ദിവസത്തേക്കു കൂടി വീസ പുതുക്കാനും അനുവാദമുണ്ട്.

-വീസ അപേക്ഷിക്കാനുള്ള ലിങ്ക്: https://icp.gov.ae/en/

 

സൗദി അറേബ്യ

-ലോകകപ്പ് തുടങ്ങുന്നതിന് 10 ദിവസം മുന്‍പ് മുതല്‍ സൗദിയില്‍ പ്രവേശിക്കാം. നവംബര്‍ 20നാണ് ലോകകപ്പ് എന്നതിനാല്‍ നവംബര്‍ 10 മുതല്‍ സൗദിയില്‍ പ്രവേശിക്കാൻ അനുവാദമുണ്ട്.

-പ്രത്യേക ഫീസൊന്നും ഇല്ലാത്ത സൗജന്യ ഇ-വീസയാണ് അനുവദിച്ചിരിക്കുന്നത്.

-60 ദിവസം വരെ സൌദിയിൽ എവിടേയും താമസിക്കാം.

– ഇതിനിടയിൽ എത്ര തവണയും സൌദിയിലേക്ക് പ്രവേശിക്കാനും തിരിച്ച് പോകാനും അനുവാദമുണ്ട്.

-ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് നവംബര്‍ 11 മുതല്‍ ഡിസംബര്‍ 18 വരെ ഉംറ നിര്‍വഹിക്കാനും അനുമതിയുണ്ട്.

-സൗദിയിലേക്കുള്ള പ്രവേശനത്തിന് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ് എന്നതാണ് പ്രധാന വ്യവസ്ഥ.

-വീസയ്ക്ക് അപേക്ഷിക്കാനുള്ള ലിങ്ക് : https://visa.mofa.gov.sa/

 

ഒമാന്‍

-സൗജന്യ മള്‍ട്ടിപ്പിള്‍ വീസയാണ് ഒമാനിലേക്ക് ലഭിക്കുക.

-ഓണ്‍ അറൈവല്‍ വിസയാണ് അനുവദിക്കുന്നത്.

-60 ദിവസമാണ് വീസയുടെ കാലാവധി.

-വീസ ഉടമകള്‍ക്ക് ഒമാനിലേക്ക് കുടുംബത്തെയും ഒപ്പം കൂട്ടാം.

-ഒമാനില്‍ താമസിക്കുന്ന കാലയളവില്‍ വീസ കാറ്റഗറിയില്‍മാറ്റം വരുത്താം. എന്നാല്‍ നിശ്ചിത വ്യവസ്ഥകള്‍ പാലിക്കണം.

-വീസ അപേക്ഷയ്ക്കുള്ള ലിങ്ക്: https://evisa.rop.gov.om/

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!