നാട്ടിലേക്ക് ഇൻ്റെർനെറ്റ് ഫോൺവിളി; അനുമതി 17 ആപ്പുകൾക്ക് മാത്രം, വിപിഎൻ ഉപയോഗിച്ചാൽ 4.5 കോടി പിഴ

യുഎഇ അനുവദിച്ച 17 വോയ്പ് ആപ്പുകൾ  (വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ) വഴി മാത്രമേ ഇന്റർനെറ്റ് ഫോൺ ചെയ്യാവൂ എന്ന് ടെലി കമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

അനധികൃത മാർഗത്തിലൂടെ ഇന്റർനെറ്റ് ഫോൺ ചെയ്യുന്നവർക്കു കടുത്ത ശിക്ഷയുണ്ടാകും. നിയമവിരുദ്ധ സംവിധാനം ഒരുക്കുന്ന വെബ്സൈറ്റ് തടയും. ഇത്തരം സൈറ്റുകളും ആപ്പുകളും തടയണമെന്ന് ഇത്തിസലാത്ത്, ഡൂ എന്നിവയ്ക്കും നിർദേശം നൽകി.

യുഎഇ ജനസംഖ്യയുടെ 85% പ്രവാസികളാണ്. അവർ നാട്ടിലേക്ക് വിളിക്കാൻ സൗജന്യ ഇന്റർനെറ്റ് കോളിങ് ഓഡിയോ, വിഡിയോ ആപ്പുകളെയാണ് ആശ്രയിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗമേറിയതും നിലവാരവുമുള്ള മൊബൈൽ ഇന്റർനെറ്റ് തടസ്സമില്ലാത്ത സേവനം നൽകുന്നു. എന്നാൽ രാജ്യത്തെ ഇന്റർനെറ്റ് കോളിങ് നിയന്ത്രിക്കുന്ന നിയമം പാലിക്കാൻ ബാധ്യസ്ഥരാണെന്നും അതോറിറ്റി പറഞ്ഞു.

 

അനുമതിയുള്ള ആപ്പുകൾ

മൈക്രോസോഫ്റ്റ് ടീംസ്, സ്കൈപ് (ബിസിനസ്), സൂം ബ്ലാക്ക്ബോർഡ്, ഗൂഗിൾ ഹാങൗട്ട്സ് മീറ്റ്, സിസ്കോ വെബെക്സ്, അവായ സ്പേസ്, ബ്ലൂജീൻസ്, സ്ലാക്ക്, ബോട്ടിം, സി മി, എച്ച്ഐയു മെസഞ്ചർ, വോയ്കൊ, ഇത്തിസലാത്ത് ക്ലൗഡ് ടോക്ക് മീറ്റിങ്, മാട്രിക്സ്, ടുടോക്ക്, കോമറ.

നിയമം ലംഘിച്ചാൽ 4.5 കോടി  രൂപ പിഴ

വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ) ഉപയോഗിച്ച് ഇന്റർനെറ്റ് ഫോൺ ചെയ്യുന്നത് യുഎഇ നിരോധിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് വ്യക്തമായി അറിയാത്ത ഒട്ടേറെ മലയാളികളും വിപിഎൻ ഉപയോഗിച്ച് വിളിക്കുന്നുണ്ട്. പിടിക്കപ്പെട്ടാൽ സൈബർ നിയമം അനുസരിച്ച് തടവും 20 ലക്ഷം ദിർഹം (4.5 കോടി രൂപ) പിഴയുമാണ് ശിക്ഷ.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!