കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനവും വൈകുന്നു; യാത്രക്കാര്‍ ദുരിതത്തില്‍

ഷാർജയില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെടേണ്ട വിമാനം വൈകുന്നു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകുന്നത്. രാവിലെ 8ന് പുറപ്പെടേണ്ട വിമാനമാണിത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ IX 746 വിമാനമാണ് വൈകുന്നത്. യുഎഇ സമയം രാവിലെഎട്ടു മണിക്ക് പുറപ്പെടേണ്ട വിമാനമാണിത്. എന്നാല്‍ അഞ്ച് മണിക്കൂര്‍ കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടിട്ടില്ല.

യാത്രക്കാരെ വിമാനത്തിൽ എത്തിക്കാൻ ബസിൽ കയറ്റിയ ശേഷം തിരിച്ചിറക്കി.150ലേറെ യാത്രക്കാരാണ് ദുരിതത്തിലായത്. സാങ്കേതിക തകരാറാണ് വിമാനം വൈകാൻ കാരണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു.

സമാനമായ രീതിയിൽ ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട സ്പൈസ്ജെറ്റ് വിമാനവും അനിശ്ചിതമായി  വൈകുന്നതായി യാത്രക്കാർ പരാതിപ്പെടുന്നു. 167 യാത്രക്കാരുമായി ഇന്നലെ രാത്രി പുറപ്പെടേണ്ടിയിരുന്ന വിമാനം ഇത് വരെ പുറപ്പെട്ടിട്ടില്ല. ഇവർക്ക് പുറപ്പെടാനുള്ള വിമാനം കരിപ്പൂരിൽ നിന്ന് ഇത് വരെ പുറപ്പെട്ടിട്ടില്ലെന്നാണ് അറിവ്.

അതേ സമയം ദുബൈയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് ആരംഭിക്കുന്ന പുതിയ സര്‍വീസ്. നാളെ (നവംബര്‍ ഒന്ന്) മുതഞ ആരംഭിക്കും.  നിലവില്‍ ഗോ ഫസ്റ്റ് എയര്‍ലൈന്‍ മാത്രമാണ് ദുബൈയില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്.

ആഴ്ചയില്‍ നാല് ദിവസമായിരിക്കും എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബൈ – കണ്ണൂര്‍ സര്‍വീസ്. ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ യുഎഇ സമയം വൈകുന്നേരം 6.40ന് ദുബൈയില്‍ നിന്ന് പുറപ്പെടുന്ന ഐ.എക്സ് 748 വിമാനം ഇന്ത്യന്‍ സമയം രാത്രി 11.50ന് കണ്ണൂരിലെത്തും. തിരികെ തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഇന്ത്യന്‍ സമയം രാത്രി 12.50ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ഐ.എക്സ് 747 വിമാനം യുഎഇ സമയം പുലര്‍ച്ചെ 3.15ന് ദുബൈയില്‍ എത്തും. ദുബൈയില്‍ നിന്ന് കണ്ണൂരിലേക്ക് 300 ദിര്‍ഹം മുതലാണ് ടിക്കറ്റ്. അഞ്ച് കിലോ അധിക ലഗേജും അനുവദിക്കും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!