സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച് ഗ്രീഷ്‌മ; അണുനാശിനി കുടിച്ചു, ആശുപത്രിയിൽ

ഷാരോൺ വധക്കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു. സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനി കുടിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യവും ഛർദ്ദിയുമുണ്ടായതിനെ തുടർന്ന് ഗ്രീഷ്മയെ മെഡിക്കൽ കോളജ് ആശുപതിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്. കസ്റ്റഡിയിലുള്ള ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്താനിരിക്കെയാണ് ആത്മഹത്യാ ശ്രമം.

നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. വിശദമായ ചോദ്യം ചെയ്യലിനായി ഗ്രീഷ്മയെ രാവിലെയാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച‌ത്. ചോദ്യം ചെയ്യലിനിടെ ഗ്രീഷ്മ ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞു. ശുചിമുറിയിൽ കയറി അണുനാശിനി കുടിക്കുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്.

ഷാരോണിനെ വീട്ടിൽവിളിച്ചുവരുത്തി കഷായത്തിൽ കീടിനാശിനി ചേർത്തു നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ ഗ്രീഷ്മയെ ഇന്നലെയാണ് ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. 10 മണിക്കൂറോളം ചോദ്യം ചെയ്തതോടെ ദുരൂഹമരണത്തിന്റെ ചുരുളഴിഞ്ഞു. കഷായത്തിൽ കീടനാശിനി കലർത്തിയെന്ന് ഗ്രീഷ്മ കുറ്റസമ്മതം നടത്തി. ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്താനായിരുന്നു പൊലീസ് തീരുമാനിച്ചിരുന്നത്.

അതേ സമയം ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പോലീസ് നല്‍കുന്നവിവരം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അല്പസമയത്തെ നിരീക്ഷണത്തിന് ശേഷം യുവതിയെ ആശുപത്രിയില്‍നിന്ന് മാറ്റാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആശുപത്രി വിട്ടാല്‍ ഉടനെ ഗ്രീഷ്മയെ റൂറല്‍ എസ്.പി. ഓഫീസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം, യുവതിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാകും തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കുക.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

സ്വകാര്യചിത്രവും വീഡിയോയും ഷാരോണിൻ്റെ ഫോണിൽ, പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നു; ഗ്രീഷ്മയുടെ മൊഴി

 

Share

One thought on “സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച് ഗ്രീഷ്‌മ; അണുനാശിനി കുടിച്ചു, ആശുപത്രിയിൽ

Comments are closed.

error: Content is protected !!