ലോകകപ്പ് കാണാൻ സൗദിയിലെ ജിദ്ദയിൽ നിന്നും കാൽ നടയായി പുറപ്പെട്ട യുവാവ് ഖത്തറിൽ; സ്‌പെയിനിൽ നിൽ നിന്ന് പുറപ്പെട്ട യുവാവ് ഇറാനിൽ അറസ്റ്റിൽ

സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നു 1,600 കിലോമീറ്റർ കാൽനടയായി സൗദി പൗരൻ അബ്ദുല്ല അൽ സലാമി എത്തിയത് ഖത്തറിന്റെ ലോകകപ്പ് ആവേശത്തിലേക്ക്. വെള്ളിയാഴ്്ചയാണ് അൽ സലാമി സൗദിയുമായുള്ള ഖത്തറിന്റെ കര അതിർത്തിയായ അബു സമ്രയിൽ എത്തിയത്. സെപ്റ്റംബർ 9ന് ആണ് അൽ സലാമി ജിദ്ദയിൽ നിന്നുള്ള കാൽനടയാത്ര ആരംഭിച്ചത്.

യാത്രയിലുടനീളമുള്ള അനുഭവങ്ങൾ സലാമി തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. സാധാരണയിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ ലോകകപ്പ് കാണാൻ എത്തണമെന്ന ചിന്തയാണു ഫുട്‌ബോൾ ആരാധകനായ സലാമിയുടെ കാൽനടയാത്രയുടെ പ്രചോദനം. നവംബർ 22ന് ഉച്ചയ്ക്ക് 1.00 ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയും അർജന്റീനയും തമ്മിലുള്ള ലോകകപ്പ് മത്സരം കാണുകയാണ് ലക്ഷ്യം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഇതിനിടെ ലോകകപ്പ് കാണാൻ സ്‌പെയ്നിൽ നിന്നു കാൽനടയായി ഖത്തറിലേക്കു  യാത്ര തുടർന്ന സാന്റിയാഗോ സാൻചെസ് ഇറാനിൽ പൊലീസിന്റെ കസ്റ്റഡിയിലെന്നു റിപ്പോർട്ട്. ഒരു മാസത്തോളമായി സാന്റിയാഗോയുമായുള്ള ആശയവിനിമയം നഷ്ടമായ സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇറാനിൽ വച്ചു പൊലീസ് അറസ്റ്റ് ചെയ്തതായി അറിഞ്ഞതെന്നു സാന്റിയാഗോയുടെ അമ്മ വെളിപ്പെടുത്തിയതായി അൽജസീറ റിപ്പോർട്ട് ചെയ്തു.

 

(സാന്റിയാഗോ ഇറാഖിലെത്തിയപ്പോഴുള്ള ചിത്രം)

 

സാന്റിയാഗോ അറസ്റ്റിലായ വിവരം സ്പാനിഷ് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചതായും ബന്ധുക്കൾ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയപാർട്ടികളുമായി ഒരുതരത്തിലുമുള്ള ബന്ധം സാന്റിയാഗോയ്ക്ക് ഇല്ലെന്നും റിയൽ മാഡ്രിഡിനെ പിന്തുണയ്ക്കാനുള്ള ലക്ഷ്യത്തോടെ മാത്രമാണു ഖത്തറിലേക്കുള്ള കാൽനടയാത്രയെന്നും സാന്റിയാഗോയുടെ പിതാവും വ്യക്തമാക്കി. അതേസമയം സാന്റിയാഗോയെ അറസ്റ്റ് ചെയ്തതിന്റെ കാരണവും ഇറാൻ വെളിപ്പെടുത്തിയിട്ടില്ല.

 

സംഭവത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകളും ഇറാൻ നടത്തിയിട്ടില്ല. ഒക്‌ടോബർ 1നാണ് സാന്റിയാഗോ അവസാനമായി തന്റെ യാത്രയെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. വടക്കൻ ഇറാഖി ഗ്രാമത്തിൽ നിന്ന് ഇറാനിലേക്കു പ്രവേശിക്കുകയാണ് എന്നതായിരുന്നു അവസാന പോസ്റ്റ്.  ടെഹ്‌റാനിലേക്ക് എത്തിയ ശേഷം ബന്ദർ അബ്ബാസിൽ നിന്ന് ഖത്തറിലേക്ക് ബോട്ടിലാണ് യാത്ര ചെയ്യുകയെന്നുമാണു സാന്റിയാഗോ രക്ഷിതാക്കൾക്ക് അവസാനമായി അയച്ച ശബ്ദം സന്ദേശം എന്നാണു വിവരം.

 

ഇക്കഴിഞ്ഞ ജനുവരിയിലാണ് സ്പെയ്‌നിലെ മാഡ്രിഡിലെ  സാൻ സെബാസ്റ്റ്യൻ ഡി ലോസ് റിയെസിലെ മാറ്റപിനോനെറ സ്റ്റേഡിയത്തിൽ നിന്ന് സാഹസിക യാത്രികൻ സാന്റിയോഗോ സാൻചെസ് കോഗിഡോ ഖത്തറിലേക്ക് നടത്തം തുടങ്ങിയത്. യാത്രയിലെ ഓരോ നിമിഷങ്ങളും ഇൻസ്റ്റഗ്രാമിൽ പകർത്തിയും വിശേഷങ്ങൾ പങ്കുവച്ചുമായിരുന്നു സാന്റിയാഗോയുടെ നടത്തം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

——————————————————————————————————————————————–

സൗദി ഫാമിലി വിസിറ്റ് വിസ പുതുക്കാൻ പോകുന്നവർക്ക് കമ്പനി ടാക്സിയിൽ സുരക്ഷിത യാത്ര.

കുറഞ്ഞ ചെലവിൽ അൽ ഖോബാർ ദമാമിൽ നിന്ന് ബഹ്‌റൈനിൽ കൊണ്ടുപോയി ബഹ്റൈൻ വിസ ഉൾപ്പെടെ പുതുക്കി സൗദിയിലേക്ക് തിരിച്ചെത്തിക്കും.

ബഹ്റൈൻ യാത്രക്കാർക്ക് മറ്റു സേവനങ്ങളും ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക❗👇

📞 0502869786

http://wa.me/+966502869786

പെയ്മെൻ്റ് യാത്ര കഴിഞ്ഞതിനു ശേഷം.

 

Share
error: Content is protected !!