സൗദിയിൽ വൻ തട്ടിപ്പ് സംഘം പിടിയിലായി. രണ്ടായിരത്തിലധികം ആളുകളുടെ വിരലടയാളമുൾപ്പെടെയുള്ള വിവരങ്ങൾ പ്രതികളിൽ നിന്ന് കണ്ടെടുത്തു
സൌദി അറേബ്യയിൽ സാമ്പത്തിക തട്ടിപ്പ് സംഘത്തെ പിടികൂടി. ഒരു സ്വദേശി പൗരനും 6 ഏഷ്യൻ പൗരന്മാരും അടങ്ങുന്ന സംഘമാണ് പിടിയിലായത്. ഇവർക്കെതിരെ മണി പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
ബാങ്കുൾപ്പെടെയുള്ള സാമ്പത്തിക സ്ഥാപനത്തിലെ ഉദ്യോഗസ്ഥരാണെന്ന വ്യാജേന പ്രതികൾ ഇരകളുമായി ബന്ധപ്പെടുകയും, അവരിൽ നിന്ന് തന്ത്രപൂർവ്വം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി പണം തട്ടുകയും ചെയ്തിരുന്ന സംഘത്തെയാണ് പിടികൂടിയത്.
ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ റെക്കോഡുകൾ സ്വദേശി പൗരൻ കൈക്കലാക്കിയതായും, ആളുകളുടെ ഐ.ഡി നമ്പറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സിം കാർഡുകളും മറ്റു വിവരങ്ങളും കൈക്കലാക്കിയതായും അധികൃതർ വ്യക്തമാക്കി. കൂടാതെ രണ്ടായിരത്തിലധികം ആളുകളുടെ വിരലടയാളങ്ങളും ഇവരുടെ കൈവശമുളളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് ആളുകളുടെ അനുവാദമില്ലാതെ തന്നെ വെരിഫിക്കേഷൻ ഉപകരണങ്ങൾ ഇവർക്ക് മറികടക്കാൻ സാധിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്തതായും, തുടർനടപടികൾ സ്വീകരിച്ച് വരുന്നതായും പബ്ലിക്ക് പ്രോസിക്യൂഷൻ അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
——————————————————————————————————————————————–
സൗദി ഫാമിലി വിസിറ്റ് വിസ പുതുക്കാൻ പോകുന്നവർക്ക് കമ്പനി ടാക്സിയിൽ സുരക്ഷിത യാത്ര.
കുറഞ്ഞ ചെലവിൽ അൽ ഖോബാർ ദമാമിൽ നിന്ന് ബഹ്‌റൈനിൽ കൊണ്ടുപോയി ബഹ്റൈൻ വിസ ഉൾപ്പെടെ പുതുക്കി സൗദിയിലേക്ക് തിരിച്ചെത്തിക്കും.
ബഹ്റൈൻ യാത്രക്കാർക്ക് മറ്റു സേവനങ്ങളും ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
0502869786
പെയ്മെൻ്റ് യാത്ര കഴിഞ്ഞതിനു ശേഷം.