ഹാലോവീൻ: നാലു മീറ്റർ വീതിയുള്ള വഴിയിൽ ഒരു ലക്ഷം പേർ; തിരക്കിൽപ്പെട്ട് ആളുകൾ മരിച്ചു വീഴുമ്പോഴും ആളുകൾ നൃത്തം തുടർന്നു, വിനയായത് ‘സെലിബ്രിറ്റി’യുടെ വരവ് – വീഡിയോ

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷമുള്ള ആദ്യ ഹാലോവിൻ പരിപാടി. അത് അതിഗംഭീരമാക്കുക എന്നതായിരുന്നു ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരമായ സോളിന്റെ ലക്ഷ്യം. എന്നാൽ സംഭവിച്ചത് മറിച്ചാണ്. ഒരു ലക്ഷത്തിലധികം പേർ പങ്കെടുത്ത പരിപാടിയിൽ തിക്കിലുംതിരക്കിലുംപെട്ട് 151 പേരുടെ ജീവനാണു പൊലിഞ്ഞത്.

മരിച്ചവരിൽ അധികവും കൗമാരക്കാരായ വനിതകളാണ്. 19 വിദേശികളും മരിച്ചതായി ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സുക് യോൾ അറിയിച്ചു. 82 പേർക്ക് പരുക്കേറ്റു. ഇതിൽ 19 പേരുടെ നില ഗുരുതരമാണ്. സംഭവത്തിനു ലഹരിമരുന്നുമായി ബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.

 

(കാണാൻ സാധിക്കാത്ത വീഡിയോകളിലെ View എന്ന ബട്ടണിൽ അമർത്തേണ്ടതാണ്)

 

 

 

 

4 മീറ്റർ വീതിയുള്ള ഇടവഴിയിൽ ഇത്രയുംപേർ തിങ്ങിനിറഞ്ഞത് ശ്വാസംമുട്ടലിനും ഹൃദയാഘാതത്തിനും കാരണമായെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിന് ശേഷവും ആളുകൾ പ്രദേശം വിട്ട് പോകാൻ തയ്യാറാകാത്തതിനാൽ അപകടം പറ്റിയവർക്ക് റോഡിൽ വെച്ച് പ്രാഥമിക ശുശ്രൂകൾ നൽകി കാത്തിരിക്കുകയായിരുന്നു രക്ഷാ സേന.

 

 

 

 

 

ദക്ഷിണകൊറിയയിലെ ഹാമിൽട്ടൺ ഹോട്ടലിന് സമീപമാണ് എല്ലാവർഷവും ഹാലോവീൻ ആഘോഷം നടക്കാറ്. ഹോട്ടലിനു സമീപത്തെ പ്രധാന ആഘോഷവേദിയായ ഇറ്റാവോണിലേക്കുള്ള നാല് മീറ്റര്‍ മാത്രം വീതിയുള്ള വഴിയിൽ ആളുകൾ തിങ്ങിക്കൂടിയിരുന്നു. ഇതാണ് അപകടത്തിനിടയാക്കിയത്.

ഹോട്ടലിൽ നിന്നും നിരവധി പേർ ആഘോഷത്തിൽ പങ്കെടുക്കാനായി ഈ ഇടുങ്ങിയ വഴിയിലൂടെ വന്നുതുടങ്ങി. രാത്രി 10.22 ഓടു കൂടിയാണ് ആദ്യം അപകടം റിപ്പോർട്ട് ചെയ്തത്. ആഘോഷം നടക്കുന്ന സ്ഥലത്തേക്ക് ഒരു സെലിബ്രിറ്റി എത്തിയന്ന വാർത്ത പരന്നതോടെ ജനക്കൂട്ടം ഒന്നാകെ ഇളകി മറിഞ്ഞതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
(കാണാൻ സാധിക്കാത്ത വീഡിയോകളിലെ View എന്ന ബട്ടണിൽ അമർത്തേണ്ടതാണ്)

സെലിബ്രിലറ്റിയെ കാണാനുള്ള തിരക്ക് വർധിച്ചതോടെ ആളുകൾ പിറകിൽ നിന്ന് തള്ളാൻ തുടങ്ങി. തള്ളൽ തുടർന്നപ്പോൾ ഒരോരുത്തരായി മേൽക്കുമേൽ വീഴുകയായിരുന്നു. പലർക്കും ശ്വാസം മുട്ടലും ഹൃദയാഘാതവുമുണ്ടായി. നിരവധി പേർക്ക് ചവിട്ടേറ്റു. വൻ ജനക്കൂട്ടത്തിനിടയിലൂടെ ആംബുലൻസിനു പോലും സംഭവ സ്ഥലത്ത് എത്താനായില്ല.
വാഹനങ്ങൾക്ക് മുകളിൽ കയറി നിന്ന് പ്രദേശത്തുനിന്ന് മാറി നിൽക്കണമെന്ന് പൊലീസ്  ജനങ്ങളോട് അഭ്യർഥിച്ചു. ആംബുലൻസിന് വഴിയൊരുക്കണമെന്നും ആവർത്തിച്ചു. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ആളുകൾ അപ്പോഴും റോഡിൽ പാട്ടും ഡാൻസും തുടരുകയായിരുന്നു. ഇത് മൂലം ആംബുലൻസുകളുടെ വഴി മുടങ്ങുകയും രക്ഷാ പ്രവർത്തനം ​വൈകുകയും ചെയ്തു. ആംബുലൻസുകൾക്ക് എത്താൻ സാധിക്കാതിരുന്നതോടെ അപകടത്തിൽ പെട്ടവർക്ക് സി.പി.ആർ ഉൾപ്പെടെ പ്രാഥമിക ചികിത്സ നൽകി കാത്തിരിക്കുകയായിരുന്നു പൊലീസുൾപ്പെടെയുള്ള രക്ഷാസേന.
150 ലധികം അഗ്നിരക്ഷാസേനാ വാഹനങ്ങള്‍ സ്ഥലത്തെത്തി. 400ലധികം പ്രവർത്തകരാണ് രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെ​ട്ടത്. രക്ഷാദൗത്യത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് പ്രസിഡന്റ് യൂണ്‍ സുക് ഇയോള്‍ നിര്‍ദേശം നല്‍കി.
(കാണാൻ സാധിക്കാത്ത വീഡിയോകളിലെ View എന്ന ബട്ടണിൽ അമർത്തേണ്ടതാണ്)

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!