മക്കളുടെ അടുത്തേക്ക് ഭാര്യയോടൊപ്പം സന്ദർശന വിസയിലെത്തിയ മലയാളി മരിച്ചു
സൌദിയിൽ സന്ദർശന വിസയിൽ എത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ബീരാൻ കുട്ടി പൊന്നച്ചൻ ആണ് മരിച്ചത്. 73 വയസ്സായിരുന്നു. ശനിയാഴ്ച ജിസാന് സമീപം സബിയ ജനറൽ ആശുപത്രിയിൽവെച്ചാണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹവും ഭാര്യ ആയിഷ ബീവിയും മക്കളുടെ അടുത്തേക്ക് സന്ദർശന വിസയിൽ എത്തിയത്. മക്കളായ അബ്ദുനാസർ, അബ്ദുൽ ലത്തീഫ്, അൻവർ സാദത്ത്, അഫ്‌സൽ എന്നിവർ ജിസാനിൽ ഉണ്ട്. ഫൗസിയ, ഫസലത്, ഫാരിസ എന്നിവർ മറ്റു മക്കളാണ്.
മൃതദേഹം സബിയ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ സബിയ കെ.എം.സി.സി ഭാരവാഹികൾ രംഗത്തുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക