കുഞ്ഞിന് മരുന്നിനൊപ്പം സോപ്പ് പൊടി കലര്‍ത്തി നല്‍കി കൊല്ലാന്‍ ശ്രമം; പ്രവാസിയായ വീട്ടുജോലിക്കാരി കസ്റ്റഡിയില്‍

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ മരുന്നിനൊപ്പം സോപ്പ് പൊടി കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ കുവൈത്തില്‍ അന്വേഷണം. പ്രവാസിയായ ഒരു വീട്ടുജോലിക്കാരിക്കെതിരെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ ഗുരുതരമായ ആരോപണം ഉന്നയിച്ച് പരാതി നല്‍കിയത്. ഇത് സംബന്ധിച്ച് അല്‍ അദാന്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കുവൈത്ത് പബ്ലിക് പ്രോസിക്യഷന് റിപ്പോര്‍ട്ട് ലഭിച്ചതായി പ്രാദേശിക അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടിയെ കൊല്ലാനായിരുന്നു വീട്ടുജോലിക്കാരിയുടെ ശ്രമമെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയെ പരിശോധിക്കുന്നതിനായി ഫോറന്‍സിക് മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലേക്കും തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെന്ററിലേക്കും മാറ്റണമെന്ന് നിര്‍ദേശം നല്‍കി. പ്രോസിക്യൂഷന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം വീട്ടുജോലിക്കാരിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണ് അധികൃതര്‍. വീട്ടുജോലിക്കാരി ഏത് രാജ്യത്തു നിന്നുള്ളയാളാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!