ഫ്രൈഡേ മാര്‍ക്കറ്റില്‍ റെയ്ഡ്; കച്ചവടക്കാര്‍ ഉള്‍പ്പെടെ നൂറോളം പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്തില്‍ തൊഴില്‍, താമസ നിയമലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഫ്രൈഡേ മാര്‍ക്കറ്റില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്‍ഡില്‍ 93 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്‍തിരുന്നവരും താമസ നിയമങ്ങള്‍ ലംഘിച്ചവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.
തൊഴില്‍ – താമസ നിയമലംഘകരെ പിടികൂടാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ മാസങ്ങളില്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ വ്യാപക പരിശോധനകളാണ് നടത്തിവരുന്നത്. ഒപ്പം വിവിധ കേസുകളില്‍ പിടികിട്ടാനുള്ളവരെയും ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരെയും പിടികൂടുന്നുണ്ട്. പിടിയിലായ പ്രവാസികളെ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തുകയാണ് ചെയ്യുന്നത്. ഇവര്‍ക്ക് പിന്നീട് മറ്റൊരു വിസയിലും രാജ്യത്തേക്ക് മടങ്ങി വരാന്‍ കഴിയില്ല.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക