സൗദി സന്ദർശന വിസ പുതുക്കുന്നതിൽ വീണ്ടും വിശദീകരണവുമായി ജവാസാത്ത്; സന്ദർശന വിസകളിലെ വ്യത്യാസം തിരിച്ചറിയണമെന്ന് നിർദേശം
സൗദി അറേബ്യയിൽ വ്യക്തികൾക്കും കുടുംബത്തിനും രണ്ട് തരം സന്ദർശന വിസകൾ അനുവദിക്കുന്നുണ്ടെന്നും, അവയുടെ പുതുക്കൾ നടപടികൾ വ്യത്യസ്ഥമാണെന്നും ജവാസാത്ത് വ്യക്തമാക്കി.
വ്യക്തികൾക്ക് രാജ്യം സന്ദർശിക്കുന്നതിനായി മറ്റു വ്യക്തികളോ, സ്ഥാപനങ്ങളോ അനുവദിക്കുന്ന വിസിറ്റ് വിസകളുടെ പുതുക്കൾ നടപടിക്രമങ്ങളും, കുടുംബാംഗങ്ങളെ സൗദിയിലേക്ക് കൊണ്ടുവരുന്നതിനായി വിദേശികളുടെ സ്പോണ്സർഷിപ്പിലും മറ്റും അനുവദിക്കുന്ന മൾട്ടിപ്പിൾ എൻട്രി സന്ദർശന വിസകളുടെ പുതുക്കൾ നടപിക്രമങ്ങളും വ്യത്യസ്ഥമാണെന്നും ജവാസാത്ത് വിശദീകരിച്ചു.
ഈ രണ്ട് വിസകളും വിസ കാലാവധി അവസാനിക്കുന്നതിൻ്റെ 7 ദിവസത്തിനുള്ളിലും, കാലാവധി അവസാനിച്ച് മൂന്ന് ദിവസത്തിനുള്ളിലുമായി ആകെ 10 ദിവസമാണ് പിഴ കൂടാതെ പുതുക്കുവാനായി അനുവദിച്ചിട്ടുള്ളത്.
വ്യക്തികൾക്കുള്ള സന്ദർശന വിസകള്‍, അവയുടെ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസത്തിനുളളിൽ ഓൺലൈനായി പുതുക്കാമെന്ന് സൗദി പാസ്‍പോർട്ട് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. സന്ദർശന വിസയെടുത്ത സ്‍പോൺസറുടെ (വ്യക്തിയോ സ്ഥാപനങ്ങളുടെയോ) ‘അബ്ശീർ’ അക്കൗണ്ട് വഴി വിസയുടെ കാലാവധി നീട്ടാൻ സാധിക്കും.
അതേസമയം ഇത്തരം വിസ പുതുക്കുന്നതിനുള്ള നടപടിക്രമം പൂർത്തിയാക്കാൻ കാലാവധിയുള്ള ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്. സന്ദർശന വിസാ കാലാവധി ആറുമാസത്തിൽ കൂടുതൽ ദീർഘിപ്പിക്കാനും കഴിയില്ല. കാലാവധി അവസാനിച്ച് മൂന്ന് ദിവസം കഴിഞ്ഞാലും വിസ പുതുക്കാം. എന്നാൽ പുതുക്കാൻ വൈകിയതിനുള്ള പിഴ ഒടുക്കേണ്ടിവരും.
സന്ദർശക വിസ താമസ വിസയാക്കി മാറ്റാൻ കഴിയില്ല. സന്ദർശന വിസയെടുത്ത സ്‍പോൺസർക്ക് ട്രാഫിക് ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴ അടയ്ക്കാന്‍ ഉണ്ടെങ്കിലും ‘അബ്ശീർ’ പ്ലാറ്റ്‌ഫോം വഴി സന്ദർശന വിസകൾ പുതുക്കുന്നതിന് തടസ്സമുണ്ടാവില്ല. അതുപോലെ സ്‍പോൺസറുടെ ഇഖാമാ കാലാവധി അവസാനിച്ചാലും സന്ദർശന വിസ പുതുക്കാൻ കഴിയുമെന്ന് ജവാസാത്ത് വിഭാഗം വ്യക്തമാക്കി.
അതേസമയം സൗദി അറേബ്യയിലേക്കുള്ള മൾട്ടിപ്പിൾ ഫാമിലി വിസിറ്റ് വിസ ഓൺലൈനായി പുതുക്കാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്നത് തെറ്റായ പ്രചരണമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
മൾട്ടിപ്പിൾ ഫാമിലി വിസ പുതുക്കാന്‍ സൗദി അറേബ്യക്ക് പുറത്ത് പോകേണ്ടതില്ലെന്നും, കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസത്തിനുള്ളില്‍ ഓൺലൈൻ പ്ലാറ്റുഫോമായ ‘അബ്ശിര്‍’ വഴി സാധിക്കുമെന്നുമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാൽ ഇത് തെറ്റാണ്.
സൗദിയിലെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസ പുതുക്കാന്‍, വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യത്തിന് പുറത്തുപോകേണ്ടത് നിര്‍ബന്ധമാണ്. വിസാ കാലാവധി അവസാനിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് പുതുക്കുന്നതെങ്കിൽ പിഴ ഈടാക്കും. അതേസമയം സിംഗിള്‍ എന്‍ട്രി വിസയാണെങ്കില്‍ ഇന്‍ഷുറന്‍സ് എടുത്ത് നിബന്ധനകള്‍ക്ക് വിധേയമായി, ‘അബ്ശിര്‍’ വഴി പുതുക്കാന്‍ സാധിക്കും.
രാജ്യത്തിന് പുറത്ത് പോകാതെ നിയമവിരുദ്ധമായ മാർഗത്തിലൂടെ പലരും വിസ പുതുക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
———————————————————————————————————————————————
നേരായ വഴിയിൽ സൗദി വിസിറ്റ് വിസ പുതുക്കാം; ചരിത്ര സ്ഥലങ്ങൾ കാണാം.. ജോർദ്ദാനിൽ പോയി മടങ്ങും വഴി മദായിൻ ശുഐബ്, ഉയൂനു മൂസാ, ബീറു മൂസാ (Well of Moses) തുടങ്ങിയ ചരിത്ര സ്ഥലങ്ങളും സന്ദർശിക്കുന്ന വേറിട്ടൊരു പാക്കേജ്, ചുരുങ്ങിയ ചെലവിൽ!..
എല്ലാ വ്യാഴാഴ്ചയും ജിദ്ദയിൽ നിന്നും മക്കയിൽ നിന്നും ബസ് പുറപ്പെടുന്നു
Call for your seats:
0534023599,
0538361609
0595313544
Click below to Whatsapp:
http://wa.me/+966534023599
STAR Tours Jeddah.